Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധിഖിന്‍റെ കൊലപാതകത്തില്‍ രൂക്ഷ പ്രതികരണവുമായി മന്ത്രി എംഎം മണി..

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകനായ സിദ്ധിഖും കൊലക്കത്തിക്ക് ഇരയായിരിക്കുന്നത്. കൃത്യമായ ഗൂഡാലോചനയ്ക്ക് ശേഷമാണ് പ്രതികള്‍ കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ധിഖ് പത്ത് ദിവസത്തെ ലീവിനാണ് നാട്ടിലെത്തിയത്.

ഇതിനിടയിലാണ് ആര്‍എസ്എസ് ആക്രമികള്‍ ചേര്‍ന്ന് സിദ്ധിഖിന്‍റെ ജീവനെടുത്തത്. സിദ്ധിഖിനെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുകയാണ്. സിദ്ധിഖിനെ കൊന്നവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി.

 പാര്‍ട്ടി കുടുംബത്തില്‍

പാര്‍ട്ടി കുടുംബത്തില്‍

പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച സിദ്ധിഖ് നാട്ടിലെ ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പത്തു വര്‍ഷം മുന്‍പാണ് സിദ്ധിഖ് വിദേശത്തേക്ക് ജോലി തേടി പോയത്. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ധിഖ് പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

മദ്യവില്‍പ്പന

മദ്യവില്‍പ്പന

അനധികൃത്യമായി മദ്യ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ പരിസര പ്രദേശത്ത് പിടിമുറക്കിയതോടെ സിദ്ധിഖും കൂട്ടുകാരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധിഖ് പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.

വൈരാഗ്യം

വൈരാഗ്യം

ഈ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം. സിദ്ദിഖ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സംഘം സിദ്ദിഖിനെ കുത്തുകയായിരുന്നു.
കുത്തേറ്റുവീണ സിദ്ദിഖിനെ നാട്ടുകാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റിരുന്നു.

മരണകാരണം

മരണകാരണം

അടിവയററിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകരായ അശ്വത്തിനേയും സുഹൃത്ത് കാര്‍ത്തിക്കിനേയും സോങ്കാലിലെ ഒളിസങ്കേതത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഡാചന നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

കൊലയില്‍ പ്രതിഷേധിച്ച് മന്ത്രി എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ-
പിന്നെയും വർഗീയതയുടെ വാൾതലകൾ ഞങ്ങൾക്കു നേരെ തന്നെ ഉയരുകയാണ്.....
ആശയങ്ങളെ ഭയക്കുന്നവർ
ആയുധങ്ങൾക്ക് മുർച്ച കൂട്ടുന്നു

അന്ത്യാഭിവാദ്യങ്ങൾ

അന്ത്യാഭിവാദ്യങ്ങൾ

രാഖി മിനുക്കിയ കൊലകത്തികൾ കൊണ്ട് പുരോഗമന ആശയങ്ങളെ കൊന്നു തീർക്കാം എന്ന് നിങ്ങൾ കരുതിയെങ്കിൽ
നിങ്ങൾക്ക് തെറ്റി ....
ആശയങ്ങളെ ആയുധങ്ങളാക്കി ഞങ്ങൾ പ്രതിരോധിക്കുക തന്നെ ചെയ്യും
പ്രിയ സഖാവേ സിദ്ദിഖ് ...
അന്ത്യാഭിവാദ്യങ്ങൾ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+