കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരിശ് നീക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ സംഘി!! കുരിശില്‍ തൊട്ടപ്പോള്‍ മണിക്കും പൊള്ളി!!

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആണ് മണി ആഞ്ഞടിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോ എന്ന് മണി ചോദിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പപ്പാത്തി ചോലയിലെ കുരിശിന്റെ പേരിലുള്ള യുദ്ധം തുടരുകയാണ്. സര്‍ക്കാര്‍ ഭീൂമി കൈയ്യേറി സ്പിരിറ്റ് ആന്‍ഡ് ജീസസ് സ്ഥാപിച്ച കുരിശ് വ്യാഴാഴ്ചയായിരുന്നു റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കിയത്. കേരളം ഒന്നടങ്കം നടപടിയെ പ്രശംസിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് പിന്നാലെ കുരിശ് നീക്കിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് വൈദ്യുത മന്ത്രി എംഎം മണി.

വെളളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാര്‍ ഉന്നതതല യോഗത്തിനിടെയാണ് എംഎം മണി തന്റെ രോഷം പ്രകടിപ്പിച്ചത്. ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആണ് മണി ആഞ്ഞടിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോ എന്ന് മണി ചോദിച്ചു.

ഗുണഭോക്താക്കള്‍ ബിജെപി

ഗുണഭോക്താക്കള്‍ ബിജെപി

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമിനോടാണ് എംഎം മണിയുടെ കലിപ്പ് മുഴുവന്‍. ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോ എന്നാണ് മണി ചോദിക്കുന്നത്. വെളളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാര്‍ ഉന്നതതല യോഗത്തിനിടെയാണ് എംഎം മണി സബ്കളക്ടര്‍ക്കെതിരെയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആഞ്ഞടിച്ചത്. കുരിശ് പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബിജെപി അല്ലേയെന്നും മണി ചോദിച്ചിരുന്നു.

തൊട്ടപ്പോള്‍ പൊള്ളി

തൊട്ടപ്പോള്‍ പൊള്ളി

കുരിശ് പൊളിച്ച് നീക്കിയ റവന്യൂ ഉദ്യോഗസ്ഥരെ മണി ഭീഷണിപ്പെടുത്തി. താന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെനിന്ന് മാറ്റില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി സെക്രട്ടറിയുടെ ഭൂമി അളന്നതിനെയും മണി ചോദ്യം ചെയ്തു.

 ഉദ്യോഗസ്ഥര്‍ തന്നിഷ്ടക്കാര്‍

ഉദ്യോഗസ്ഥര്‍ തന്നിഷ്ടക്കാര്‍

ഇടുക്കി ജില്ലക്കാരനായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ടെന്നും മണി പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ തന്നിഷ്ടക്കാരാണെന്നും മണി ആരോപിച്ചു. ഇടുക്കിയില്‍ നിന്നുള്ള മന്തിയായ തന്നെ കാര്യങ്ങള്‍ അറിയിക്കേണ്ടതാണെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ലെന്നും മണി കുറ്റപ്പെടുത്തി.

 റവന്യൂ മന്ത്രിയും

റവന്യൂ മന്ത്രിയും

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു മണിയുടെ രോഷപ്രകടനം. റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജന്‍, ചീഫ്‌സെക്രട്ടറി നളിനി നെറ്റോ, അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍, ലാന്‍ഡ് റെവന്യൂ കമ്മീഷ്ണര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. സബ്കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും യോഗത്തില്‍ ഉണ്ടായിരുന്നു.

കടുത്ത ഭാഷ

കടുത്ത ഭാഷ

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്‌യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. സര്‍ക്കാരിനെ അറിയിക്കാതെയാണ് കുരിശ് പൊളിച്ചതെന്നും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നവര്‍ വേറെ പണി നേക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
mm mani against sreeram venkittaraman on cross removal issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X