കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി എം സുധീരന്‍ കൃമി, മോദി സര്‍ക്കാര്‍ രാജ്യം കുളമാക്കി... വീണ്ടും മന്ത്രി മണിയാശാന്‍...

സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരും യോജിച്ച് ശ്രമിക്കുമ്പോള്‍ സുധീരന്‍ അതിനെ തകര്‍ക്കുകയാണെന്നും എം എം മണി.

  • By Afeef Musthafa
Google Oneindia Malayalam News

റാന്നി: കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഞ്ഞടിച്ച് മന്ത്രി എം എം മണി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കൃമിയാണെന്നും, പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സ്വഭാവമാണ് സുധീരന്റേതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇടതുപക്ഷവുമായി യോജിച്ചുള്ള സമരത്തിന് തയ്യാറെടുക്കുമ്പോള്‍ അതിനെ തുരങ്കം വെയ്ക്കുന്ന നിലപാടാണ് സുധീരന്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

സുധീരന്‍ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ലെന്നും യോജിച്ചുള്ള പ്രക്ഷോഭത്തിനാണ് കേരളം തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് എം എം മണി പ്രസംഗിച്ചത്.

mmmani

തന്‍െ പിതൃസ്വത്ത് കൈകാര്യം ചെയ്യുന്ന പോലെയാണ് ഒറ്റരാത്രി കൊണ്ട് നരേന്ദ്രമോദി നോട്ട് നിരോധിച്ചതെന്നും, ഇതിലൂടെ സാധാരണക്കാരുടെ വായില്‍ മണ്ണിടുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് മോദി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ രാജ്യം കുളമാക്കിയെന്നും, രാജ്യം മുഴുവന്‍ ശൗചാലയം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി ആദ്യം വീടില്ലാത്തവര്‍ക്ക് കയറികിടക്കാന്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് വേണ്ടതെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

English summary
MM Mani Agianst KPCC President VM Sudheeran. MM Mani Says That VM Sudheeran like a Worm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X