കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാത്രം കൊട്ടലും വിളക്ക് തെളിക്കലും; കൊവിഡ് പ്രതിരോധത്തില്‍ കണ്ണില്‍ പൊടിയിടല്‍ മാത്രം'

Google Oneindia Malayalam News

തിരുവനന്തപുരം: കൃത്യമായ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ പാത്രം കൊട്ടാനും വിളക്കു തെളിക്കാനുമൊക്കെയുള്ള ചില ആഹ്വാനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി എംഎം മണി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർദ്ധിക്കുകയാണ്. മരണ സംഖ്യയുടെ കാര്യത്തിൽ രാജ്യം നാലാം സ്ഥാനത്ത് എത്തി നിൽക്കുന്നു. എന്നാൽ, ഇതൊന്നും കണ്ടഭാവം കേന്ദ്ര സർക്കാരിനില്ല.

പാത്രം കൊട്ടാനും വിളക്കു തെളിക്കാനുമൊക്കെയുള്ള ചില ആഹ്വാനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. പ്രവാസികളടക്കം നിരവധി പേർ രോഗഭീതിയിൽ നിന്ന സാഹചര്യത്തിൽ എല്ലാവരെയും നാട്ടിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. കേന്ദ്രസർക്കാരാകട്ടെ "എല്ലാവരും നിൽക്കുന്നിടത്ത് നിൽക്കട്ടെ" എന്ന സമീപമനമാണ് സ്വീകരിച്ചത്.
പിന്നീട് കോവിഡ് വ്യാപിച്ച സന്ദർഭത്തിലാണ് അവർക്ക് നാട്ടിലേക്ക് വരാൻ അനുവാദം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

modi

Recommended Video

cmsvideo
മോദി കൈപിടിച്ച് അടുത്തിടപഴകിയ സ്വാമിക്ക് കൊറോണ | Oneindia Malayalam

ഈ അവസരത്തിൽ രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒന്നിച്ചു കൊണ്ടുവരുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും അതിനാൽ രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സംവിധാനം വേണമെന്ന യുക്തിസഹമായ അഭിപ്രായം സംസ്ഥാന സർക്കാർ പറഞ്ഞപ്പോൾ അതിനെതിരെ ബഹളം വച്ച പ്രതിപക്ഷം, കേന്ദ്ര സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ 'ക മ' മിണ്ടിയില്ല എന്നതും ഓർക്കേണ്ടതുണ്ട്.

കോവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുമ്പോൾ, രോഗം വ്യാപിപ്പിച്ച് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുക എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഒരു വശത്ത് ഒന്നും ചെയ്യാത്ത കേന്ദ്ര സർക്കാർ, മറുവശത്ത് ഏതിനും പാര വയ്ക്കുന്ന പ്രതിപക്ഷം. ഇതിനിടയിൽ നിന്നാണ് സംസ്ഥാന സർക്കാർ കാര്യക്ഷമമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കരിപ്പൂരിനെ മഹാദുരന്തത്തില്‍ നിന്നും കാത്തത് 10 കോടിയുടെ 'ഓസ്ട്രിയൻ പാന്തർ'; 4 എണ്ണം എപ്പോഴും സജ്ജംകരിപ്പൂരിനെ മഹാദുരന്തത്തില്‍ നിന്നും കാത്തത് 10 കോടിയുടെ 'ഓസ്ട്രിയൻ പാന്തർ'; 4 എണ്ണം എപ്പോഴും സജ്ജം

English summary
mm mani aginst central govt over covid precautions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X