Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമനിലതെറ്റി വർത്തമാനം പറയുന്നവരാണല്ലോ മുല്ലപ്പള്ളിയും ചെന്നിത്തലയുമെന്ന് എംഎം മണി'

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ വകുപ്പിനെതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എംഎം മണി. കേരളത്തിൽ വിദ്യാഭ്യാസ കച്ചവടക്കാർക്കൊപ്പം നിന്നവരാണ് മുല്ലപ്പള്ളിയുടെ പാർട്ടി. കേരളത്തിലെ ഇ.എം.എസിന്റെ ആദ്യ സർക്കാർ മുണ്ടശ്ശേരി മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പരിഷ്കരണ നടപടികൾ കൊണ്ടുവന്നിരുന്നു.

അപ്പോൾ വിമോചന സമരം എന്ന ആഭാസ സമരത്തിന് നേതൃത്വം കൊടുത്ത പാർട്ടിയാണ് കോൺഗ്രസെന്നും എംഎം മണി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മുല്ലപ്പള്ളിയുടെ പാർട്ടി

മുല്ലപ്പള്ളിയുടെ പാർട്ടി

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കേരള വിദ്യാഭ്യാസ വകുപ്പ് ഈജിയൻ തൊഴുത്താണെന്നും, ഏറ്റവും വലിയ ദുരന്തമാണ് വിദ്യാഭ്യാസവകുപ്പിൽ നടക്കുന്നതെന്നും പ്രസ്താവിച്ചതായി കാണാനിടയായി. കേരളത്തിൽ വിദ്യാഭ്യാസ കച്ചവടക്കാർക്കൊപ്പം നിന്നവരാണ് മുല്ലപ്പള്ളിയുടെ പാർട്ടി.

ആഭാസ സമരം

ആഭാസ സമരം

കേരളത്തിലെ ഇ.എം.എസിന്റെ ആദ്യ സർക്കാർ മുണ്ടശ്ശേരി മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പരിഷ്കരണ നടപടികൾ കൊണ്ടുവന്നിരുന്നു. അപ്പോൾ വിമോചന സമരം എന്ന ആഭാസ സമരത്തിന് നേതൃത്വം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നും വിദ്യാഭ്യാസ കച്ചവടക്കാർക്ക് ഒപ്പമാണ് കോൺഗ്രസും യുഡിഎഫും നിന്നിട്ടുള്ളത്.

ഇടതുപക്ഷ സർക്കാരുകൾ

ഇടതുപക്ഷ സർക്കാരുകൾ

എന്നാൽ ഇടതുപക്ഷ സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ ഏർപ്പെടുത്താനും, എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാനും, സമ്പൂർണ സാക്ഷരതാ യജ്ഞം
നടപ്പിലാക്കാനുമാണ് നേതൃത്വം കൊടുത്തിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ നയമാകട്ടെ വിദ്യാഭ്യാസ കച്ചവടക്കാർക്ക് വലിയ സഹായമാണ് ചെയ്ത് കൊടുത്തത്.

വികലമാക്കിയത്

വികലമാക്കിയത്

സാധാരണക്കാരന്റെ കുട്ടികൾക്ക് പാഠപുസ്തകം കൊടുക്കുന്ന കാര്യത്തിൽപ്പോലും ഗുരുതരമായ വീഴ്ച വരുത്തിയ സർക്കാരായിരുന്നു അത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുസ്ലീം ലീഗിന്റെ അബ്ദുറബ്ബും കോൺഗ്രസും ചേർന്നായിരുന്നു അന്നത്തെ വിദ്യാഭ്യാസ രംഗം വികലമാക്കിയത്.

മുന്നേറ്റം

മുന്നേറ്റം

വിദ്യാഭ്യാസരംഗത്ത് ഇന്നത്തെ എൽഡിഎഫ് ഗവൺമെന്റ് ചരിത്രത്തിൽ ഒരിക്കലും കാണാത്ത മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻറെ ഫലമായി വിദ്യാഭ്യാസ രംഗം പ്രൈമറി തലം മുതൽ ഹൈടെക് ആയി മാറുകയും, ആറ് ലക്ഷത്തോളം കുട്ടികൾ പുതുതായി പൊതു വിദ്യാലയങ്ങളിലേക്ക് വരികയും ചെയ്തു.

കേരള ജനത മറക്കില്ല

കേരള ജനത മറക്കില്ല

ഇപ്പോൾ ഫലം വന്ന എസ്എസ്എൽസി പരീക്ഷയുടെ വിജയം, കോവിഡ് കാലമായിട്ടുപോലും ചരിത്രപരമായ മുന്നേറ്റമാണ് നേടിയത്. ഈ പരീക്ഷകളൊന്നും നടത്താൻ പാടില്ലെന്ന നിലപാടയിരുന്നു മുല്ലപ്പള്ളിയും കൂട്ടരും സ്വീകരിച്ചതെന്ന കാര്യം കേരള ജനത മറക്കില്ല

രമേശ് ചെന്നിത്തലയും

രമേശ് ചെന്നിത്തലയും

പിന്നെ, എന്ത് ചെയ്യാനാ, സമനിലതെറ്റി തോന്നുംപോലെ വർത്തമാനം പറയുന്നവരാണല്ലോ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മറ്റ് യു.ഡി.എഫ്. നേതാക്കളും. അതിനാൽ നമുക്ക് സമാധാനിക്കാം. കോൺഗ്രസ് എന്ന ഈജിയൻ തൊഴുത്ത് വൃത്തിയാക്കാൻ ആരെക്കൊണ്ടും സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+