• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതിലപ്പുറം പറഞ്ഞാലും ഒരു കുന്തവുമില്ലെന്ന് മണി; ചെന്നിത്തലക്ക് വായില്‍ തോന്നുന്നത് കോതക്ക് പാട്ട്

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിയെ തള്ളി സിപിഎം ജില്ലാ നേതൃത്വം രംഗത്ത് വന്നിട്ടും തന്‍റെ മുന്‍ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്ന സൂചനയാണ് മന്ത്രി എംഎം മണി നല്‍കുന്നത്. നേരത്തെ സ്വീകരിച്ച നിലപാട് തിരുത്തി സംഭവത്തില്‍ എസ്പിക്കെതിരേയും അന്വേഷണം വേണമെന്ന് ഇന്ന് രാവിലെയാണ് സിപിഎം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി ആദ്യം സ്വീകരിച്ച നിലപാട്.

'കശ്മീരില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുന്നത് തടയാന്‍ ബിജെപി ഗവര്‍ണറുടെ ഫാക്‌സ് കേടുവരുത്തി'

കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ, എസ്.ഐ എന്നിവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തിയ ഒത്തുകളിയായിരുന്നു രാജ്‍കുമാറിന്‍റെ അനധികൃതകസ്റ്റഡി എന്നായിരുന്നു സിപിഎം ആരോപിച്ചത്. എസ്പിയെ അന്വേഷണത്തിന്‍റെ ഭാഗമാക്കേണ്ടതില്ലെന്നും സിപിഎം നിലപാടെടുത്തു. എന്നാല്‍ കേസില്‍ എസ്പിക്കെതിരേയും ശക്തമായ ആരോപണം വന്നപ്പോള്‍ സിപിഎം നിലപാട് തിരുത്തുകയായിരുന്നു.

2 പേരുടെ രാജിക്കൊണ്ട് ബിജെപിക്ക് ഒന്നുംസാധിക്കില്ല; ഭരണം പിടിക്കണമെങ്കില്‍ ഇത്രയും പേര്‍ രാജിവെക്കണം

ആരെയും സംരക്ഷിക്കാനോ വെള്ളപൂശാനോ സിപിഎം ഇല്ല. കേസില്‍ എസ്പിയുടെ പങ്കും അന്വേഷിക്കണം എന്നാണ് നിലപാടെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കെകെ ജയച്ചന്ദ്രന്‍ അറിയിച്ചു. എന്നാല്‍ എസ്പിയെ തള്ളാതെയുള്ള നിലപാടാണ് മന്ത്രി എംഎം മണി ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത് പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കാനാവില്ല എന്നാണ് എസ്പിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള എംഎം മണിയുടെ പ്രതികരണം.. വിശദാംശങ്ങള്‍ ഇങ്ങനെ..

മണിയുടെ പ്രതികരണം

മണിയുടെ പ്രതികരണം

കസ്റ്റ‍ഡി മരണത്തില്‍ എസ്പിയെ മന്ത്രിയാണ് സംരക്ഷിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് അയാളെ സംരക്ഷിക്കേണ്ട എന്തുകാര്യം എന്നായിരുന്നു മണിയുടെ പ്രതികരണം. എസ്പിയെ പ്രതിപ്കഷം ടാര്‍ജന്‍റ് ചെയ്യുന്നുണ്ടെന്ന് തോന്നി. മാധ്യമങ്ങളും അദ്ദേഹത്തെ ലക്ഷ്യമിടുന്നതായി തോന്നി. അതുകൊണ്ടാണ് എസ്പിയെ ന്യായീകരിച്ചത്. കസ്റ്റഡി മരണത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. ഉരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം. അതാണ് എന്‍റെ നിലപാട്. രാജ്കുമാറിന്‍റെ മരണത്തില്‍ താനും സിപിഎമ്മും പ്രതിസന്ധിയിലാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞതെന്നും എംഎം മണി ചോദിച്ചു.

കീഴുദ്യോഗസ്ഥരെ സംരക്ഷിക്കാന്‍

കീഴുദ്യോഗസ്ഥരെ സംരക്ഷിക്കാന്‍

പ്രതിപക്ഷം എസ്പിയെ പഴിക്കുന്നത് കീഴുദ്യോഗസ്ഥരെ സംരക്ഷിക്കാനാണ്. യുഡിഎഫിന്‍റെ കാലത്ത് പോലീസില്‍ പല മറിമായങ്ങളും നടന്നിട്ടുണ്ട്. അതൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കണം എന്ന് പറഞ്ഞുനടക്കുന്നതൊന്നും എന്‍റെ പണിയല്ല. ഞാന്‍ മന്ത്രിയാ. ചെന്നിത്തല എന്നല്ല, എന്‍റെ പേര് എംഎം മണിയാണെന്നാണ്. എനിക്ക് എന്‍റേതായ നിലപാടും അന്തസ്സിലും നിന്നുകൊണ്ടെ പറയാന്‍ പറ്റുകയുള്ളുവെന്നും മണി പറഞ്ഞു. തിരുവനന്തപുരത്ത് ചാനലുകളോട് സംസാരിക്കുകയായിരുന്നു മണി.

എംഎം മണിക്ക് ഒരു കുന്തവുമില്ല

എംഎം മണിക്ക് ഒരു കുന്തവുമില്ല

വായില്‍ തോന്നിയത് കോതക്ക് പാട്ട് പാട്ടെന്ന നിലയില്‍ പറയുന്ന ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞ ബുദ്ധിജീവിയാണ് പുള്ളി. പ്രതിപക്ഷം പറയുന്നതെല്ലാം വിഴുങ്ങാന്‍ നടക്കുന്നതല്ല സര്‍ക്കാര്‍. ഇതല്ല ഇതിനപ്പുറം പറഞ്ഞാലും എംഎം മണിക്ക് ഒരു കുന്തവുമില്ല. ഞാന്‍ ഇതൊന്നും വകവെക്കത്തില്ല. നിങ്ങളെല്ലാം കൂടി നാലു കൊലക്കേസില്‍ എന്ന് പ്രതിയാക്കാന്‍ നോക്കിയതാണ്. ഒന്നില്‍ അറസ്റ്റ് ചെയ്തു നാടുകടത്തുകയും ചെയ്തു.

കാനം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്

കാനം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്

അന്ന് ഹൈക്കോടതിയാണ് തന്നെ രക്ഷപ്പെടുത്തിയത്. ചുമ്മാ പ്രസിംഗിച്ചെന്ന് പറഞ്ഞ് കൊലക്കേസ് എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇതന്നും എന്‍റെ അടുത്ത് വേണ്ട. വേറെ രാഷ്ട്രീയക്കാരന്‍റെ അടുത്ത് നോക്കിയാല്‍ മതി. ശിവരാമന്‍ പറഞ്ഞതുംകൊണ്ട് എന്‍റെ അടുത്ത് വരണ്ട. ശിവരാമന് എന്തെങ്കിലും കാര്യം കാണും. അത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. എസ്പി തന്‍റെ കിങ്കരനാണെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് എന്തുയോഗ്യതായാണ് ഉള്ളതെന്നും എംഎം മണി ചോദിച്ചു.

English summary
mm mani aginst ramesh chennithal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X