ശബരിമല: എൻഎസ്എസ് നിലപാട് ഇടനേതാക്കളുടെ വിമർശനം, കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുക്കണമെന്ന് എംഎം മണി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമർശനമുന്നയിച്ച് എംഎം മണി. ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി നാമജപ ഘോഷയാത്രക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരന്‍ നായരാണെന്ന് ആരോപിച്ച മന്ത്രി സുകുരാമൻ നായരുടെ നിലപാട് യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നും എംഎം മണി പറഞ്ഞു. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ട് മുറുക്കി ഉടുക്കണമെന്നും എംഎം മണി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സുപ്രീം കോടതി വിധി വന്നതിന് ശേഷം നടക്കാനിരിക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആയതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പ് പകരാൻ പല മുന്നണികളും ശബരിമല സ്ത്രീ പ്രവേശനം ചർച്ചയാക്കുന്നത്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

നിലപാട് വ്യക്തം
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എംഎം മണി വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നും അതുകൊണ്ട് കോടതി വിധി വന്നതിന് ശേഷം സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് തന്നെയാണ് എൽഡിഎഫും ഇതേ നിലപാട് ആവർത്തിക്കുന്നത്. ശബരിമല വിഷയത്തിൽ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കൂട്ടായ ആലോചനക്ക് ശേഷമാകും സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുക. അതുവരെ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും എംഎം മണി പറഞ്ഞു.

എൻഎസ്എസ് അങ്ങനെ ചെയ്യേണ്ടതില്ല
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരുന്നു. എന്‍എസ്എസ് ഒരിക്കലും അങ്ങനെ ചെയ്യേണ്ടതില്ലെന്നും ഞങ്ങളാരും എന്‍എസ്എസിനെ ആവശ്യമില്ലാതെ വിമര്‍ശിക്കാനോ പുകഴ്ത്താനോ പോകാറില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. നേരത്തെ അവര്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാത്ത സ്ഥിതിയായിരുന്നുവെങ്കിലും ഇപ്പോള്‍ എന്തിനാണ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട് കുറ്റം പുറയുന്നതെന്നും ശൈലജ ടീച്ചർ ചോദിക്കുന്നു. ഇടത്പക്ഷത്തെ കുറ്റം പറയുന്നത് എന്‍എസ്എസിന്റെ അണികള്‍ക്ക് പോലും ഇഷ്ടമാവില്ലെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

ഇടതുനേതാക്കള്‍ക്കെതിരെ
ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിനെതിരെ ഇടതുപക്ഷ നേതാക്കള്‍ വിമർശനം ഉന്നയിക്കുന്നത് സംബന്ധിച്ച പ്രതികരണവുമായി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ നേതാക്കളിൽ ചിലർ നടത്തുന്ന വിമര്‍ശനം അതിരുകടക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വാസ സംരക്ഷണത്തിനും സാമൂഹിക നീതിക്കും എക്കാലവും നിലനില്‍ക്കുന്ന എന്‍എസ്എസ് ഇത്തരം വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന പരിഗണനയോടെ തള്ളികളയുന്നതായുംഅദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൊതുസമൂഹത്തിന് സംശയം
എന്‍എസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനേയും ഇടതുപക്ഷത്തേയും എന്‍എസ്എസ് തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്നും പിണറായി ചൂണ്ടിക്കാണിച്ചു. നാട്ടില്‍ അത്തരമൊരു പ്രതികരണമുണ്ടെന്ന കാര്യം സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അതേ സമയം തന്നെ എന്‍എസ്എസിനോട് തനിക്കോ സര്‍ക്കാരിനോ പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Recommended Video

വിവാദത്തിലേക്ക്?
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച നിലപാട് ചർച്ചയാക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിവാദങ്ങളിൽ മാപ്പ് പറഞ്ഞതോടെ സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട് കൂടുതൽ ചർച്ചയാവുകയായിരുന്നു. കടകംപള്ളിയുടെ നിലപാടിനെ തള്ളി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഇതോടെ സിപിഎം നേതാക്കൾ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് പാർട്ടി നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരുന്നു.
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications