തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് മണി,മണി വെളുത്തിട്ടായത് കൊണ്ട് പ്രശ്നമില്ലെന്ന് തിരുവഞ്ചൂരും,വാക്ക്പോര്
തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് മണി,മണി വെളുത്തിട്ടായത് കൊണ്ട് പ്രശ്നമില്ലെന്ന് തിരുവഞ്ചൂരും,വാക്ക്പോര്

തിരുവനന്തപുരം: നിയമസഭയില്‍ വാക്ക് പോരുമായി എം എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്നായിരുന്നു എം എം മണിയുടെ പരിഹാസം. ഇതോടെ മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ലെന്ന് തിരുവഞ്ചൂർ മറുപടി നൽകി.നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ.
ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂര്‍ പോലീസിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം എം മണിയുടെ പ്രതികരണം. ഇതോടെ ക്രമപ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂര്‍ എഴുന്നേറ്റു.മണിയുടെ വാക്കുകള്‍ അതിരു കടക്കുകയാണെന്ന് തിരുവഞ്ചൂര്‍ വിമർ. അദ്ദേഹം പറഞ്ഞു, എനിക്ക് കറുത്തനിറമാണെന്ന്. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് തര്‍ക്കിക്കുന്നില്ല, എന്നായിരുന്നു മണിയുടെ പരാമര്‍ശത്തിന് തിരുവഞ്ചൂരിന്റെ മറുപടി. മണിയുടെ പരാമര്‍ശങ്ങള്‍ സഭയിലെ രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
അതേസമയം നമ്മുടെ നാട് സമാധാനപരമായി ജീവിക്കാന്‍ കൊള്ളാവുന്ന ഇടം എന്ന നിലയിലേക്കു മാറ്റിയെടുത്തു എന്നതാണ് ആഭ്യന്തര വകുപ്പിന്റെ ഇക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയെന്ന് ആഭ്യന്തരവകുപ്പ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ജനക്കൂട്ടങ്ങള്‍ക്കുനേര്‍ക്കു പോലീസ് വെടിവെയ്പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വര്‍ഗീയ കലാപങ്ങളില്ലാത്ത, സ്വൈരജീവിതം കലുഷമാക്കാന്‍ ഗുണ്ടാ സംഘങ്ങളെ അനുവദിക്കാത്ത ഒരു നാടായി നമ്മുടെ നാട് മാറിയിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ സമാധാനത്തിന്റെ, ശാന്തിയുടെ തുരുത്താണ് കേരളം.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ നിറഞ്ഞ നമ്മുടെ സേന രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണ്. സാങ്കേതിക വിദ്യകളില്‍ കഴിവും യോഗ്യതയുമുള്ള വനിതകള്‍ ഉള്‍പ്പെടെയുളള സേനാംഗങ്ങള്‍ സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകളെ തടയാന്‍ സേനയെ പ്രാപ്തരാക്കുന്നുണ്ട്. കാലത്തിനനുയോജ്യമായ വിധത്തില്‍ പോലീസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെക്നോളജി അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലിരുന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി നടത്തപ്പെടുന്നു. ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്നുകച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്താനും നിതാന്ത ജാഗ്രതയോടെ കേരളാ പോലീസിന്റെ സൈബര്‍ വിഭാഗം നിലകൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications