താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ചടങ്ങ്! ട്രോളി മണിയും ബൽറാമും
Recommended Video
ദില്ലി: 5 വര്‍ഷത്തെ ഭരണകാലയളവിനുളളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും അധികം പഴി കേട്ടിട്ടുളള വിഷയങ്ങളിലൊന്ന് മാധ്യമങ്ങളെ കാണുന്നില്ല എന്നതാണ്. ബിജെപി അനുകൂല മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇതുവരെ ഒരു വാര്‍ത്താ സമ്മേളനം മോദി വിളിച്ചിട്ടില്ലായിരുന്നു. അതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരന്തരം മോദിയെ വിമര്‍ശിക്കാറുമുണ്ടായിരുന്നു.
വെള്ളിയാഴ്ച വളരെ അപ്രതീക്ഷിതമായാണ് മോദി അമിത് ഷായ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളെ നേരിടാന്‍ മോദി തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുകയും ജനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്ത ശേഷം മൈക്ക് അമിത് ഷാ ഏറ്റെടുത്തു.

മോദിയുടെ നേര്‍ക്ക് ചോദ്യം വന്നുവെങ്കിലും അദ്ദേഹം അത് അമിത് ഷായ്ക്ക് വിട്ടു. താന്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണ് എന്ന് പറഞ്ഞ് മിണ്ടാതിരുന്നു. മോദിയുടെ ഈ വിചിത്രമായ വാര്‍ത്താ സമ്മേളനത്തിനെതിരെ രൂക്ഷമായ പരിഹാസമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. നിരവധി ട്രോളുകള്‍ മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
അതിനിടെ മോദിയുടെ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി എംഎം മണിയും തൃത്താല എംഎല്‍എ വിടി ബല്‍റാമും. മന്ത്രി മണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' പ്രധാനമന്ത്രി പത്രസമ്മേളനം നടത്തി! ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോൾ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാൽ ചോദ്യങ്ങൾക്കൊന്നും മറുപടി കാണാഞ്ഞപ്പോൾ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി''.
വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ''താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്''.












Click it and Unblock the Notifications