കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം വരും; ചിലർ മരിക്കും, ചിലർ ജീവിക്കും; മഴയില്ലെങ്കിൽ വേനൽ വരും; വിശദീകരണവുമായി മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിശദീകരണവുമായി മന്ത്രി എംഎം മണി | Oneindia Malayalam

തിരുവനന്തപുരം: വിവാദ പ്രസ്താവനകളുടെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ആളാണ് വൈദ്യുത മന്ത്രി എം എം മണി. എന്നാൽ പ്രളയകാലത്ത് മന്ത്രി എത്ര സംയമനത്തോടെയാണ് പെരുമാറിയതെന്ന് പ്രതിപക്ഷം വരെ സമ്മതിച്ചതാണ്. പക്ഷെ വീണ്ടും കാര്യങ്ങൾ കൈവിട്ട് പോയി തുടങ്ങിയിരിക്കുന്നു.

തനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീതനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീ

പ്രളയക്കെടുതി വിലയിരുത്താൻ വിളിച്ചു ചേർത്ത പ്രത്യേക മന്ത്രിസഭായോഗത്തിൽ എംഎൽഎമാരുടെ ചില പ്രളയവിലയിരുത്തലുകളും സംശയങ്ങളും മുഖ്യമന്ത്രിക്ക് വരെ അതൃപ്തിയുണ്ടാക്കി. ഏറ്റവും ഒടുവിൽ മന്ത്രി മണിയുടെ വകയാണ് വിലയിരുത്തൽ. മന്ത്രിയുടെ അഭിപ്രായത്തിൽ പ്രളയം വരുന്നത് സ്വഭാവികമാണ്. ചിലർ മരിക്കും, ചിലർ ജീവിക്കും.

സ്വഭാവികം മാത്രം

സ്വഭാവികം മാത്രം

നൂറ്റാണ്ടുകൂടുമ്പോൾ പ്രളയമുണ്ടാകും, കുറേപ്പേർ മരിക്കും, കുറേപ്പേർ ജീവിക്കും... എന്നാൽ ജീവിതയാത്ര തുടരുമെന്നാണ് മന്ത്രിയുടെ അഭിപ്രായം. പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വിവാദം അനാവശ്യം

വിവാദം അനാവശ്യം

പ്രതിപക്ഷം ആരോപിക്കുന്നതുപോലെ പ്രളയം മനുഷ്യസൃഷ്ടിയാകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ വാക്കുകേട്ട് ഇതൊന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഞങ്ങളെന്തു ചെയ്തു?

ഞങ്ങളെന്തു ചെയ്തു?

പ്രളയക്കെടുതിയിൽ നാന്നൂറോളം ആളുകൾ മരിച്ചു. നിരവധി ആളുകൾക്ക് പരുക്കുപറ്റി, പതിനായിരക്കണക്കിന് വീടുകൾ തകർന്നു. ഞങ്ങളെന്തെങ്കിലും ചെയ്തിട്ടാണോ മഴ വരുന്നത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

മഴയില്ലെങ്കിൽ വരൾച്ച

മഴയില്ലെങ്കിൽ വരൾച്ച

മഴയില്ലെങ്കിൽ വരൾച്ചയുണ്ടാകും. ഇതൊക്കെ പ്രകൃതിയുടെ തീരുമാനമാണ്. നൂറ്റാണ്ടുകൾ കൂടുമ്പോൾ ഇത്തരം പ്രളയം ഉണ്ടാകും. ഇനിയും ഉണ്ടായേക്കാം. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നാണ് മന്ത്രിയുടെ വിചിത്ര വാദം.

എസ് രാജേന്ദ്രൻ

എസ് രാജേന്ദ്രൻ

പ്രളയക്കെടുതി ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ മന്ത്രിയുടേതിന് സമാനമായ നിലപാടായിരുന്നു മൂന്നാർ എംഎൽഎ എസ് രാജേന്ദ്രനും സ്വീകരിച്ചിരുന്നത്. ഗാഡ്ഗിലും കസ്തൂരി രംഗനുമൊന്നുമല്ല കാര്യം, പ്രകൃതിയുടെ വിധിയെ ആർക്കും തടയാനാകില്ലെന്നായിരുന്നു രാജേന്ദ്രന്റെ നിലപാട്.

കയ്യേറ്റമാണോ?

കയ്യേറ്റമാണോ?

ഇടുക്കിയിലെ മണ്ണിടിച്ചിലിന് കാരണം കയ്യേറ്റങ്ങളാണോയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടിയിങ്ങനെ. ഗ്രഹണസമയത്ത് ഞാഞ്ഞൂലുകൾക്കും വിഷമമുണ്ടാകും. മാധവ് ഗാഡ്ഗിൽ പിടി തോമസുമൊക്കെ പ്രതികരണം നടത്തിക്കൊണ്ടേയിരിക്കുകയാണ്, അതിനോടൊന്നും പ്രതികരിക്കൻ തനിക്ക് സമയമില്ലെന്നും മന്ത്രി പറഞ്ഞു.

കാനത്തിന് മറുപടി

കാനത്തിന് മറുപടി

മൂന്നാറിൽ സബ്കളക്ടർക്ക് ഒഴിപ്പിക്കാൻ പറ്റാതിരുന്നത് പ്രകൃതി ഒഴിപ്പിച്ചെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയോടുള്ള മന്ത്രിയുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. ആരെല്ലാം എന്തെല്ലാം പറയുന്നു. അതിനൊക്കെ മറുപടി പറയാൻ തനിക്ക് സമയമില്ല. തനിക്ക് വേറെ പണിയുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാം ശരിയാകും

എല്ലാം ശരിയാകും

മുഖ്യമന്ത്രി പോയതോടെ ഇവിടെ കാര്യങ്ങളെല്ലാം അവതാളത്തിലാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹം എല്ലാ ദിവസവും വിളിക്കാറുണ്ട്. ഇവിടെ ഒരു അവതാളവുമില്ല. പാർട്ടിക്ക് അങ്കലാപ്പില്ല. അത്തരമൊരു കുലുക്കവും സിപിഎമ്മിന് വരില്ലെന്നും മന്ത്രി പറഞ്ഞു.

 പ്രശ്നങ്ങളൊന്നുമില്ല

പ്രശ്നങ്ങളൊന്നുമില്ല

താനും മാത്യു ടി തോമസുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ചില പ്രചാരണങ്ങളുണ്ട്. അത് അവാസ്ഥവമാണ്. മന്ത്രി സഭയിൽ യാതൊരു പ്രശ്നങ്ങളുമില്ല. എല്ലാവരും യോജിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. മാത്യു ടി തോമസും സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഒരു നടനോട് ഇത്രയ്ക്ക് ആരാധനയോ!! തന്റെ ഏറ്റവും വലിയ സ്വപ്നം തുറന്ന് പറഞ്ഞ് നടൻ കാർത്തി

English summary
mm mani controversial statement about kerala flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X