മുല്ലപ്പെരിയാര്‍; തമിഴ്നാടിന്റേത് ശുദ്ധമര്യാദകേടും പോക്രിത്തരവും, രൂക്ഷ വിമര്‍ശനവുമായി എംഎം മണി
ഇടുക്കി: മുല്ലപ്പെരിയാറില്‍ കോണ്‍ഗ്രസുകാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എംഎംമണി. കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തിട്ടില്ലെന്നും ആത്മാര്‍ത്ഥത തീരെയില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്നും എംഎം മണി പറഞ്ഞു.
ഇപ്പോള്‍ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയില്‍ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്നാട് സര്‍ക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി കുറ്റപ്പെടുത്തി.

നേരത്തെയും മുല്ലപ്പെരിയാറിന്റെ അവസ്ഥയെ സംബന്ധിച്ച് എംഎം മണി പറഞ്ഞിരുന്നു. ഡാം അപകടാവസ്ഥയിലാണെന്നും ജെലബോംബാണെന്നുമാണ് എംഎം മണി പറഞ്ഞത്. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ലെന്നും അപകടാവസ്ഥയിലാണോ എന്നറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്. ഈ പരാമര്‍ശം ശ്രദ്ധ നേടിയിരുന്നു.

അതേസമയം മുല്ലപ്പെരിയാറില്‍ തുടര്‍ച്ചയായി എല്ലാ ദിവസവും രാത്രി കാലങ്ങളില്‍ അറിയിപ്പില്ലാതെ ഷട്ടര്‍ തുറക്കുന്നതില്‍ ലോക് സഭയില്‍ ഡീന്‍ കുര്യാക്കോസ് ഇന്ന് പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് പരമാവധി ഉയര്‍ന്ന ജലനിരപ്പെന്നും എന്നാല്‍ അത് ക്രമപ്പെടുത്താന്‍ യാതൊരു കൂടിയാലോചനയുമില്ലാതെയാണ് തമിഴ്നാട് ഇടപെടുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഇത് മനുഷ്യത്വരഹിതമാണെന്നും തമിഴ് നാട് സര്‍ക്കാര്‍ അവധാനതയോടെ പ്രശ്നത്തില്‍ ഇടപെടണമെന്നും പുതിയ ഡാം സേഫ്റ്റി ബില്ലിനെ സുരക്ഷയുടെ കാര്യത്തില്‍ ഏകകണ്ഠമായി പിന്തുണച്ചത് പ്രശ്ന പരിഹാരത്തിനായുള്ള അവസരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാം നിര്‍മ്മിക്കുകയാണ് ആത്യന്തികമായ പരിഹാരമെന്നും അതിനായി തമിഴ് നാട് സര്‍ക്കാരും , അവിടെ നിന്നുമുള്ള എം.പിമാരും പൂര്‍ണമായും സഹകരിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിശയത്തില്‍ സമരവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉപവാസം ആരംഭച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡീന്‍ കുര്യാക്കോസ് ഉപവാസം നടത്തിയത്. ചെറുതോണിയിലാണ് 24 മണിക്കൂര്‍ അദ്ദേഹം ഉപവസിച്ചത്. ഇത് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഉപവാസം അവസാനിപ്പിച്ചെങ്കിലും ശാശ്വത പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചിരുന്നു. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകര്‍ച്ചയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കാര്യമായി ഇടപെടാന്‍ കഴിയാത്തതിന് കാരണമെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
Recommended Video

അതിനിടെ മുല്ലപ്പെരിയാറില്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തമിഴ്നാട് തുടര്‍ച്ചയായി മൂന്ന് ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. രാത്രി ഡാം തുറക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയേയും മേല്‍നോട്ട സമിതിയേയും വീണ്ടും അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാടിനെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. പകല്‍ തുറന്ന് വിടുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഇപ്പോള്‍ രാത്രിയില്‍ തുറന്ന് വിടാത്തത് ആശ്വാസകരമാണെന്നും മന്ത്രി റോഷി അഗസ്റ്റിന് കൂട്ടിച്ചേര്‍ത്തു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications