കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരക്കേടുള്ളവരാണ് എതിര്‍ക്കുന്നത്..എസിയും വൈദ്യുതിയും എല്ലാവര്‍ക്കും വേണമെന്നും മന്ത്രി

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോവാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. വിവരമില്ലാത്തവരാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും എംഎം മണി.

  • By Nihara
Google Oneindia Malayalam News

അതിരപ്പിള്ളി : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. പദ്ധതിയെ എതിര്‍ത്ത് സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്ലീം ലീഗും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി വ്യക്തമാക്കി.

പദ്ധതിയുടെ പ്രാരംഭ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക എതിര്‍പ്പുമായി രാഷ്ട്രീയ കക്ഷികളും നേതാക്കളും നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. തുടക്കത്തില്‍ തന്നെ സിപിഎം എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.

സിപി ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

സിപി ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിപി ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തില്‍ സിപി ഐ വിയോജിപ്പ് അറിയിച്ചിരുന്നു.

എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ട്

എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ട്

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് എതിര്‍ക്കുന്നതിന് പിന്നില്‍ വിവരക്കേടാണെന്നും മന്ത്രി പറയുന്നു. പദ്ധതി നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

എല്ലാവര്‍ക്കും വൈദ്യുതിയും എസിയും വേണം

എല്ലാവര്‍ക്കും വൈദ്യുതിയും എസിയും വേണം

എല്ലാവര്‍ക്കും വൈദ്യുതിയും എസിയും ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാനം രാജേന്ദ്രന്‍ കൈകഴുകും

കാനം രാജേന്ദ്രന്‍ കൈകഴുകും

പദ്ധതിക്കെതിരെ എതിര്‍പ്പുമായി രംഗത്തു വന്ന കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെതിരെ പാര്‍ട്ടി സെക്രട്ടറിമാരെക്കൊണ്ട് പറയിച്ച് പിന്നീട് ഇതു പാര്‍ട്ടി നിലപാട് അല്ലെന്ന് പറഞ്ഞ് തലയൂരുമെന്നും മന്ത്രി ആരോപിച്ചു.

ഭരണത്തിലായിരിക്കുമ്പോള്‍ വേണ്ടെന്നു വെച്ചില്ലല്ലോ

ഭരണത്തിലായിരിക്കുമ്പോള്‍ വേണ്ടെന്നു വെച്ചില്ലല്ലോ

പദ്ധതിയെ എതിര്‍ക്കുന്ന യുഡിഎഫ് അവരുടെ ഭരണ കാലത്ത് പദ്ധതിയെ എതിര്‍ത്തില്ലല്ലോയെന്നും മണി ചോദിക്കുന്നു. പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

എതിര്‍പ്പുമായി ബിനോയ് വിശ്വവും വിഎസും

എതിര്‍പ്പുമായി ബിനോയ് വിശ്വവും വിഎസും

അതിരപ്പിള്ളി വിഷയത്തില്‍ ഏകപക്ഷീയമായി സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ബിനോയ് വിശ്വവും വ്യക്തമാക്കിയിരുന്നു.

പരിസ്ഥിതി പ്രശ്നങ്ങള്ഡ ചൂണ്ടിക്കാണിക്കുന്നവരോട്

പരിസ്ഥിതി പ്രശ്നങ്ങള്ഡ ചൂണ്ടിക്കാണിക്കുന്നവരോട്

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എംഎം മണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ല. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുന്നതിനിടയില്‍ മാത്രമാണ് ചിലര്‍ പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എല്ലാവരും യോജിച്ച് സമവായമുണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും.

English summary
MM Mani's comments on Athirappilly project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X