Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണി ആ സത്യം വെളിപ്പെടുത്തി!! കൈയ്യേറ്റത്തെ കുറിച്ച് കേട്ടതൊക്കെ സത്യം? സഹായിച്ചത് പാര്‍ട്ടി?

മൂന്നാറിലെ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങളില്‍ ചിലതൊക്കെ ശരിയാണെന്നും മണി സമ്മതിക്കുന്നു. അതേസമയം കാര്യങ്ങള്‍ മനസിലാക്കാതെയാണ് പലരും പലതും പറയുന്നതെന്നും അദ്ദേഹം

തൊടുപുഴ: മൂന്നാര്‍ കൈയ്യേറ്റ വിവാദങ്ങള്‍ക്കിടെ മന്ത്രി എംഎം മണിയുടെ സമ്പാദ്യത്തെ കുറിച്ചുള്ള വാര്‍ത്തകളും സ ജീവമായിരുന്നു. മണിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്നുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. ഇതിന്റെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുയാണ് എംഎം മണി.

മൂന്നാറിലെ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങളില്‍ ചിലതൊക്കെ ശരിയാണെന്നും മണി സമ്മതിക്കുന്നു. അതേസമയം കാര്യങ്ങള്‍ മനസിലാക്കാതെയാണ് പലരും പലതും പറയുന്നതെന്നും അദ്ദേഹം പറയുന്നു. തന്നെ സഹായിച്ചത് പാര്‍ട്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

തനിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറയുന്നതിനെ മണി തള്ളി. ഇങ്ങനെ കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴുമുണ്ടെന്ന് മണി പറയുന്നു. 42 സെന്റും അഞ്ച് മക്കളുമാണ് തന്റെ സമ്പാദ്യമെന്ന് മണി വ്യക്തമാക്കുന്നു. മക്കള്‍ക്ക് വേണ്ട രീതിയില്‍ വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും മണി.

 ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാട്

ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാട്

തന്നെ കുറിച്ച് പലരും പലതും പറയുന്നത് കാര്യങ്ഹള്‍ മനസിലാക്കാതെയാണെന്ന് മണി പറയുന്നു. തന്റെ അച്ഛന്‍ ചെത്തു തൊഴിലാൡയായിരുന്നുവെന്നും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചില്‍ എത്തിയതെന്നും മണി പറയുന്നു.

 പത്തു മക്കളില്‍ മൂത്തയാള്‍

പത്തു മക്കളില്‍ മൂത്തയാള്‍

പത്തു മക്കളില്‍ മൂത്തായാളാണ് താനെന്നും ജീവിക്കാന്‍ വേണ്ടിയാണ് ഇടുക്കിയിലെത്തിയതെന്നും അദ്ദേഹം. അന്ന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയാണ് ഇപ്പോഴും തനിക്കുള്ളതെന്നും ആ ചരിത്രമൊന്നും ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നവര്‍ പറയുന്നില്ലെന്നും അദ്ദേഹം.

സഹായിച്ചത് പാര്‍ട്ടി

സഹായിച്ചത് പാര്‍ട്ടി

മക്കള്‍ക്കുകൊടുത്തത് പരിമിതമായ വിദ്യാഭ്യാസം മാത്രമാണെന്ന് മണി പറയുന്നു. ഇതിനൊക്കെ പാര്‍ട്ടിയാണ് സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുടിയേറ്റം പ്രോത്സാഹിപ്പിച്ചത് പട്ടം താണുപിള്ള

കുടിയേറ്റം പ്രോത്സാഹിപ്പിച്ചത് പട്ടം താണുപിള്ള

ഇടുക്കിയെ കേരളത്തിന്റെ ഭാഗമായി നിലനിര്‍ത്താന്‍ പട്ടം താണുപിള്ള സര്‍ക്കാരാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചതെന്നും മണി പറയുന്നു. ഇതൊന്നും പഠിക്കാതെ വന്നിട്ടാണ് ചാനലിലിരുന്ന് സംസാരിക്കുന്നതെന്നും മണി പറയുന്നു. ഇപ്പോള്‍ തന്നെ ഓടിച്ചിട്ട് അടിക്കുകയാണെന്നും മണി.

പ്രായോഗികമല്ല

പ്രായോഗികമല്ല

ഇടുക്കിയില്‍ കൈയ്യേറ്റങ്ങളുണ്ടെന്ന് മണി തുറന്നു പറയുന്നു. കുടിയേറ്റത്തോടൊപ്പം കുറച്ച് കൈയ്യേറ്റമൊക്കെ നടക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അവ പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെന്നും മണി പറയുന്നു.

 കെപിഎംഎസിന്റെ ആവശ്യം

കെപിഎംഎസിന്റെ ആവശ്യം

ജന്മികളുടെയും തോട്ടങ്ങളുടെയുമൊക്കെ മിച്ചഭൂമി വീണ്ടെടുത്ത് വിതരണം ചെയ്തപ്പോഴും കൃത്രിമങ്ങളുണ്ടായിട്ടുണ്ടെന്നാണ് മണി പറയുന്നത്. കൈയ്യേറ്റമായാലും പലരും പതിറ്റാണ്ടുകള്‍ കൈവശം വച്ചിട്ടുളള ഭൂമി ഏറ്റെടുക്കണമെന്ന കെപിഎംഎസിന്റെ ആവശ്യം പ്രായോകികമല്ലെന്നും മണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+