കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസംഗത്തില്‍ സ്ത്രീ എന്ന വാക്കില്ല!! താനൊരു ഗ്രാമീണന്‍!! മണിയുടെ വിശദീകരണം കേട്ടാല്‍ ഞെട്ടും!!

തന്റെ പ്രസംഗം വിവാദമാക്കിയത് മാധ്യമങ്ങള്‍ ആണെന്ന് മണി പറഞ്ഞു. പ്രസംഗം എഡിറ്റ് ചെയ്‌തെന്നും മണി ആരോപിച്ചു. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ടെന്നും മണി സഭയില്‍ വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി. നിയമസഭയിലാണ് മണി വിശദീകരണം നല്‍കിയത്. പ്രസംഗത്തില്‍ താന്‍ സ്ത്രീ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അപ്പോള്‍ എങ്ങനെ സ്ത്രീ വിരുദ്ധമാകുമെന്നും മണി ചോദിച്ചു. മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ തന്നെയാണ് മണി ശ്രമിച്ചത്.

തന്റെ പ്രസംഗം വിവാദമാക്കിയത് മാധ്യമങ്ങള്‍ ആണെന്ന് മണി പറഞ്ഞു. പ്രസംഗം എഡിറ്റ് ചെയ്‌തെന്നും മണി ആരോപിച്ചു. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ടെന്നും മണി സഭയില്‍ വ്യക്തമാക്കി. മണി വിശദീകരണം നല്‍കിയിട്ടും പ്രതിപക്ഷ ബഹളം അവസാനിച്ചിട്ടില്ല. മണിയുടെ രാജി തന്നെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കി

മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കി

തൂക്കിക്കൊല്ലും മുമ്പ് കോടതി പോലും അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിക്കാറുണ്ടെന്ന് മണി പറഞ്ഞു. വിവാദ പ്രസംഗത്തെ കുറിച്ച് മണി പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. മണിയെ സംസാരിക്കാന്‍ പ്രതിപക്ഷം അനുവാദിക്കാതിരുന്നപ്പോഴാണ് മണി ഇങ്ങനെ പറഞ്ഞത്. മാധ്യമങ്ങളെ പ്രതിചാരി രക്ഷപ്പെടാനാണ് മണി ശ്രമിച്ചത്.

 എല്ലാം ചെയ്തത് മാധ്യമങ്ങള്‍

എല്ലാം ചെയ്തത് മാധ്യമങ്ങള്‍

തന്റെ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കിയത് മാധ്യമങ്ങളാണെന്ന് എംഎം മണി പറഞ്ഞു. തന്നോട് ചില മാധ്യമങ്ങള്‍ക്ക് വിരോധമുണ്ടെന്ന ആരോപണം മണി നിയമസഭയിലും ആവര്‍ത്തിച്ചു. തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വിവാദമാക്കുകയായിരുന്നുവെന്നും മണി.

 താറടിച്ചു കാണിക്കല്‍

താറടിച്ചു കാണിക്കല്‍

തന്റെ പ്രസംഗത്തില്‍ സ്ത്രീ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെ ഇത് സത്രീവിരുദ്ധ പരാമര്‍ശം ആകുമെന്നും മണി പറയുന്നു. തന്നെയും പാര്‍ട്ടിയെയും താറടിച്ച് കാണിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മണി പറഞ്ഞു.

 വീട്ടിലും സ്ത്രീകളുണ്ട്

വീട്ടിലും സ്ത്രീകളുണ്ട്

സ്ത്രീകളോട് എന്നും ആദരവോടെയാണ് പെരുമാറിയിട്ടുള്ളതെന്ന് മണി പറുയുന്നു. തന്റെ വീട്ടിലും സ്ത്രീകളുണ്ടെന്നും മണി. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ചിട്ടല്ലെന്നും മണി. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തനിക്ക് പെണ്‍മക്കളുണ്ടെന്നും മണി.

 ഗ്രാമീണന്‍

ഗ്രാമീണന്‍

താനൊരു ഗ്രാമീണനാണെന്നും തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാനറിയില്ലെന്നും മണി പറയുന്നു. സാധാരണക്കാരന്റെ ഭാഷയെ തനിക്ക് അറിയുകയുള്ളൂവെന്നും മണി.

 നാലാള്‍ സമരം

നാലാള്‍ സമരം

മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിനെതിരെയും മണി ആഞ്ഞടിച്ചു. ഇപ്പോള്‍ നടക്കുന്നത് നാലാള്‍ സമരമാണൈന്നാണ് മണി പറയുന്നത്. സരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനും മണി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരും ബിജെപിക്കാരും വിചാരിച്ചിട്ട് സമരത്തിന് ആളെകിട്ടുന്നില്ലെന്നും മണി.

English summary
mm mani explanation in legislative assembly on controversial speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X