ആര്‍എസ്എസിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് മന്ത്രി എംഎം മണിയുടെ വീഡിയോ! വൈറല്‍
വനിതാ മതിലിനേയും ശബരിമല സ്ത്രീപ്രവേശനത്തിനേയും എതിര്‍ക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണിയുടെ വീഡിയോ. സ്ത്രീ പുരുഷ സമത്വത്തിന് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ അണി നിരക്കുന്ന വനിതാ മതിലിനെ പിന്തുണയ്ക്കെന്ന് വ്യക്തമാക്കികൊണ്ടാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച അദ്ദേഹത്തിന്‍റെ വീഡിയോ തുടങ്ങുന്നത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

ശബരിമല വിധിയെ തുടർന്ന് സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത് ഇതാണ്. അതുകൊണ്ടാണ് കേരളത്തിലെ നവോത്ഥന സമരങ്ങളില്‍ പങ്കുവെച്ച സംഘടനകളും ഇടതുപക്ഷ മുന്നണിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടനകളെയും ലക്ഷക്കണക്കിന് സ്ത്രീകളെയും അണിനിരത്തി കൊണ്ട് വനിതാ മതില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കേരളം ഭ്രാന്താലയമാക്കാതിരക്കുക, സ്ത്രീ പുരുഷ സമത്വം നടപ്പാക്കുക അതിനായി എല്ലാ സഹോദരിമാരും അണിനിരക്കാണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.' അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.












Click it and Unblock the Notifications