കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശിശുദിനം നെഹ്റു അന്തരിച്ച സുദിനം'; പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: നെഹ്റുവിന്‍റെ ജന്മദിനത്തില്‍ സംഭവിച്ച നാക്കുപിഴിയില്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുത മന്ത്രി എംഎം മണി. ശിശുദിനം ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു എംഎം മണി കഴിഞ്ഞ ദിവസം കട്ടപ്പിനയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെ നാക്കുപിഴ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് എംഎം മണി രംഗത്ത് എത്തിയത്.

'ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ വന്നപ്പോൾ ഉണ്ടായ പിഴവിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു'-എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

mmamani

കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനതത്തിന്‍റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിക്ക് എംഎം മണിക്ക് അബദ്ധം പിണഞ്ഞത്.

പ്രസംഗത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് എംഎം മണി: ശിശുദിനം നെഹ്റു അന്തരിച്ച സുദിനംപ്രസംഗത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് എംഎം മണി: ശിശുദിനം നെഹ്റു അന്തരിച്ച സുദിനം

'നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിലും അതിനെ മുന്നോട്ട് നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച വ്യക്തിയാണ് ആദരണീയനായ മുന്‍ പ്രധാനമന്ത്രി

അദ്ദേഹം ദീര്‍ഘനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ദീര്‍ഘനാള്‍ നമ്മെ നയിച്ച അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ മഹാ സമ്മേളനം തുടങ്ങാം' -എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

കൂടത്തായി കൊലപാതകം: ജോളിയെ പൂട്ടാന്‍ പോലീസിന്‍റെ നിര്‍ണ്ണായക നീക്കം, എംഎസ് മാത്യു മാപ്പ് സാക്ഷിയാവുംകൂടത്തായി കൊലപാതകം: ജോളിയെ പൂട്ടാന്‍ പോലീസിന്‍റെ നിര്‍ണ്ണായക നീക്കം, എംഎസ് മാത്യു മാപ്പ് സാക്ഷിയാവും

English summary
mm mani fb post on nehru birth anniversary speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X