കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറൻമാരോട് ഒന്നേ പറയാനുള്ളു ; കളി മേയർ ബ്രോയോട് വേണ്ടാ'

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെ ചുറ്റിപ്പറ്റിയുള്ള ആരോപണ-പ്രത്യാരോപണങ്ങളാണ് ഇപ്പോള്‍ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡ‍ലത്തില്‍ വികെ പ്രശാന്തിലൂടെ ശക്തമായ തിരിച്ചുവരവാണ് സിപിഎം ലക്ഷ്യമിടുന്നത്. മേയര്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മന്ത്രി എംഎം മണി ഫേസ്ബുക്കിലിട്ട കുറിപ്പും ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നു.

ജോളിക്ക് വന്‍ ബന്ധങ്ങള്‍, തന്നേയും മകനേയും കൊല്ലുമെന്ന് പേടിച്ചു; രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഷാജുജോളിക്ക് വന്‍ ബന്ധങ്ങള്‍, തന്നേയും മകനേയും കൊല്ലുമെന്ന് പേടിച്ചു; രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഷാജു

''കഴിഞ്ഞ നാലുവർഷം കൊണ്ട് തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ ആബാലവൃദ്ധം ജനങ്ങളും പ്രശാന്തിനെ സ്വന്തം സഹോദരനായി നെഞ്ചേറ്റിക്കഴിഞ്ഞു. രണ്ട് പ്രളയകാലത്തും കേരളമാകെ ആ അർപ്പണബോധം കണ്ടു. ജനത്തിന്റെ സ്നേഹം കണ്ട് വെറളിപിടിച്ച് വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറൻമാരോട് ഒന്നേ പറയാനുള്ളു,
കളി മേയർ ബ്രോയോട് വേണ്ടാ''- എന്നാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്.

mani

പ്രളയകാലത്ത് മേയര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വലിയ കാര്യമുള്ളതല്ലെന്നുള്ള കെ മുരളീധരന്‍റെ ആരോപണം യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ തമ്മിലുള്ള നേരിട്ടുള്ള ഏറ്റമുട്ടലിനായിരുന്നു വഴിവെച്ചത്. നാട്ടുകാര്‍ നല്‍കിയ സാധനങ്ങല്‍ കയറ്റി അയച്ചാല്‍ മേയര്‍ എങ്ങനെ 'ബ്രോ' ആകുമെന്നും മുരളീധരന്‍ ചോദിച്ചു.
വെറും ഊതിവിര്‍പ്പിച്ച ബലൂണാണ് വികെ പ്രശാന്തെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം.

മേയർ ബ്രോ എന്ന് പറയുന്നയാളെ അ‍ഞ്ചുമാസം മുമ്പ് താൻ കണ്ടിട്ടില്ലെന്ന വിമര്‍ശനവുമായി പത്മജ വേണുഗോപാലും രംഗത്തെത്തി. കഴിഞ്ഞ പ്രളയത്തിൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന വാസുകിയായിരുന്നു കാര്യങ്ങളൊക്കെ ചെയ്തിരുന്നു അപ്പോള്‍ ഈ മേയര്‍ എവിടേയായിരുനെന്നും അവര്‍ ചോദിച്ചു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസകും ആനാവുര്‍ നാഗപ്പനും രംഗത്ത് എത്തുകയും ചെയ്തു.

English summary
MM Mani fb post on vk prasanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X