Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെ പോയാല്‍ ശരിയാകില്ല; മണിക്ക് ഉപദേശകന്‍ വേണമെന്ന് പാര്‍ട്ടി, പ്രസംഗം ഇനി നോക്കി വായിക്കും!

തൊടുപുഴ: എംഎം മണിക്കും ഇനി ഉപദേശകര്‍. എല്ലാ കാര്യത്തിലും ഉപദേശകരെ വച്ചിട്ടും കാര്യങ്ങല്‍ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് പഴി കേള്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് എംഎം മണിക്കും ഉപദേശകനെ വെക്കുന്നത്.

മണിയുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനംു തലവേദനയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നതായിരിക്കും ഉപദേശകന്റെ ചുമതല.

 ഉപദേശകന്‍

ഉപദേശകന്‍

എത്രയും പെട്ടെന്ന് ഉപദേശകനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ഒപ്പം എപ്പോഴും ഈ ഉപദേശകന്‍ ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 പ്രസംഗം എഴുതി തയ്യാറാക്കാറില്ല

പ്രസംഗം എഴുതി തയ്യാറാക്കാറില്ല

എഴുതി തയ്യാറാക്കിയല്ല എംഎം മണി പ്രസംഗിക്കുന്നത്. പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയും പലപ്പോഴും ഉണ്ടാകാറില്ല.

 ഒന്നും ആലോചിക്കാതെയുള്ള പ്രസ്താവന

ഒന്നും ആലോചിക്കാതെയുള്ള പ്രസ്താവന

ഗണ്‍മാനെ മാത്രം കൂട്ടിയാണ് മണിയുടെ പലപ്പോഴും യാത്ര. ഇത് കൊണ്ട് ആരോടും ആലോചിക്കാതെയുള്ള പ്രസ്താവനകളാണ് മണിയെ കുടുക്കിലാക്കുന്നത് എന്ന ആലോചനയാണ് ഒപ്പം സഞ്ചരിക്കുന്ന സഹായിയെ ചുമതലപ്പെടുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

 പ്രംസംഗം തയ്യാറാക്കാന്‍

പ്രംസംഗം തയ്യാറാക്കാന്‍

പ്രസംഗങ്ങളും മറ്റും തയ്യാറാക്കുന്നതിനു വേണ്ടി ഒരാളെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്ന് മണി നേരത്തെ മനോരമയോട് പറഞ്ഞതായും റിുപ്പോകര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+