കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ തലയ്ക്ക് വെളിവില്ല, കാപ്പന്റേത് പോക്രിത്തരം, കടുപ്പന്‍ മറുപടികളുമായി എംഎം മണി!!

Google Oneindia Malayalam News

തിരുവനന്തപുരം: എതിരാളികള്‍ക്ക് കടുത്ത മറുപടിയുമായി മന്ത്രി എംഎം മണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പലപ്പോഴും തലയ്ക്ക് വെളിവില്ലെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പലപ്പോഴും എല്‍ഡിഎഫിന് ഗുണകരമാണ്. അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകാമെന്നും മണി പരിഹസിച്ചു. അതേസമയം മുന്നണി വിട്ട മാണി സി കാപ്പനെതിരെയും കടുത്ത പ്രയോഗം തന്നെ മണി നടത്തി. മാണി സി കാപ്പന്‍ കാണിച്ചത് ശുദ്ധ പോക്രിത്തരമാണെന്ന് മണി തുറന്നടിച്ചു.

1

കാപ്പന്‍ പ്രാഥമികമായ ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. അദ്ദേഹത്തിന് വേറെ പല ലക്ഷ്യങ്ങളുമുണ്ട്. മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള ചൊരുക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ കാപ്പനെ വിജയിപ്പിച്ചത് എല്‍ഡിഎഫുകാരാണ്. പാലായില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എല്‍ഡിഎഫ് ഒരിക്കലും പറഞ്ഞിട്ടില്ല. പാലായില്‍ കാപ്പന്‍ ശക്തി തെളിയിക്കട്ടെയെന്നും മണി വെല്ലുവിളിച്ചു.

അതേസമയം കാപ്പനെതിരെ എന്‍സിപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. പാര്‍ട്ടിയെ ഒറ്റു കൊടുത്തവനാണ് കാപ്പനെന്ന് ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായിട്ടാണ് കാപ്പന് പാലായില്‍ വിജയിക്കാനായത്. തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ കൂടെ പോകുന്നതിലെ യുക്തി കാപ്പന്‍ വ്യക്തമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാപ്പന്‍ പോയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്. കാപ്പനുള്ള മറുപടി സിപിഎം നല്‍കുമെന്ന് ജോസ് കെ മാണിയും പറഞ്ഞു. കാപ്പനൊപ്പം ദേശീയ നേതൃത്വവും ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

മാണി സി കാപ്പന്‍ വരുന്നത് യുഡിഎഫിന് ഗുണമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫിന് പാലായില്‍ ജയിക്കാന്‍ സാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കാപ്പന്‍ വന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ വരവോടെ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ യുഡിഎഫിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാണി സി കാപ്പന്‍ വരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

English summary
mm mani hits out at ramesh chennithala and mani c kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X