നാലാം തവണയും അപകടത്തില്‍പ്പെട്ട് എംഎം മണിയുടെ വാഹനം: ടയര്‍ ഊരിത്തെറിച്ചു, അന്വേഷണം ആരംഭിച്ചു
ഇടുക്കി: മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് വീണ്ടും അപകടം. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമേട്ട് ചെക്ക്‌പോസ്റ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കെ ഊരിത്തെറിച്ചത്. വേഗത കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്. അപകട സമയത്ത് എംഎം മണിയും പിഎമാരുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്പംമേട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുകയായിരുന്നു മന്‍മന്ത്രി. ഇതാദ്യമായല്ല എം എം മണിയുടെ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം ഉണ്ടാവുന്നത്. സ്ഥിരമായി ഉണ്ടാവുന്ന ഇത്തരം അപകടത്തിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട് നാലാം തവണയും സമാനമായ രീതിയിലുള്ള അപകടം ഉണ്ടായതോടെ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞ് മാറിയ നിലയിലും കണ്ടെത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മന്ത്രിയായിരിക്കെ എം എം മണി സഞ്ചരിക്കുന്ന വാഹനം 2018 മേയ് 26ന് കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിന് സമീപത്ത് വെച്ച് റോഡില്‍ നിന്നും തെന്നി നീങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്നിലെ ടയറിന്റെ നട്ടുകളില്‍ ഒന്ന് ഊരിപ്പോയ നിലയിലും, മറ്റൊന്ന് പകുതി ഊരിയ നിലയിലുമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
പിന്നീട് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടർന്ന് കേസ് എഴുതിത്തള്ളി. ഇതിന് ശേഷം മന്ത്രിയായിരുന്ന സമയത്ത് തന്നെ മറ്റൊരു തവണയും ചക്രത്തിന്റെ നട്ടുകള്‍ ഈരിയ നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടാം തവണ എം എല്‍ എയായ ശേഷവും രണ്ട് തവണ വാവനം അപകടത്തില്‍പ്പെട്ടു. ഇതിനിടെ എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായിപോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റ സംഭവവും ഉണ്ടായി.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം












Click it and Unblock the Notifications