Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാർട്ടി പരിപാടിക്ക് പോകാൻ വാച്ച് പണയം വച്ചു, ഈങ്ക്വിലാബ് വിളിച്ചതിന് അധ്യാപകൻ 12 തവണ തല്ലി'

കൊച്ചി: കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഏറ്റവും സ്വീകാര്യനായ മന്ത്രിയായിരുന്നു എംഎം മണി. ഇടുക്കി ജില്ലയിലെ ഉടുമ്പുംചോലയില്‍ നിന്നും നിയമസഭയിലേക്കെത്തിയ എംഎം മണി ജില്ലയില്‍ സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. ഇത്തവണയും ജയിച്ച് നിയമസഭയിലേക്കെത്തിയെങ്കിലും കഴിഞ്ഞ മന്ത്രിസഭയില്‍ നിന്നുള്ളവര്‍ തുടരേണ്ടെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത്.

ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

പലപ്പോഴും വിവാദങ്ങളില്‍ ചെന്നുപെടുന്ന നേതാവാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും പ്രിയപ്പെട്ട നേതാവായിരുന്നു എംഎം മണി. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ മണി കടുത്ത അര്‍ജന്റീനിയന്‍ ആരാധകന്‍ കൂടിയാണ്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയത്തെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. എന്നാല്‍ ഇപ്പോഴിത് അമൃത ടിവിയില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ എത്തിയിരിക്കുകയാണ് മണി. തന്റെ പുതിയ രാഷ്ട്രീയ വിശേഷങ്ങള്‍ അദ്ദേഹം പരിപാടിയില്‍ പങ്കുവയ്ക്കുന്നുണ്ട്. വിശദമായി വായിക്കാം.

2

ഒരു സിനിമയെ ആസ്പദമാക്കി ചോദ്യങ്ങള്‍ ചോദിക്കുന്ന പരിപാടിയാണ് പറയാം നേടാം. എംഎം മണിക്ക് സന്ദേശം എന്ന സിനിമയായിരുന്നു ചോദ്യങ്ങള്‍ ചോദിക്കാനായി ലഭിച്ചത്. ഈ സിനിമ കഴിഞ്ഞ ദിവസം കൂടി കണ്ടതാണെന്ന് എംഎം മണി എംജി ശ്രീകൂമാറിനോട് പരിപാടിക്കിടെ പറയുകയുണ്ടായി. പരിപാടിയിലെ ആദ്യത്തെ ചോദ്യത്തിന് മണി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

3

പരിപാടിക്കിടെ ഒരു പാട്ടുപാടാനാകുമോ എന്ന് എംജി ചോദിച്ചെങ്കിലും, പാടാന്‍ വിഷമമാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഒരു തമിഴ് പാട്ടിന്റെ രണ്ട് വരി അദ്ദേഹം പാടുകയും ചെയ്തു. തനിക്ക് സിനിമയോടുള്ള ഭ്രമം കൊച്ചുനാള്‍ മുതലേ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹരിശ്ചന്ദ്രനാണ് താന്‍ ആദ്യമായി കണ്ട സിനിമയെന്നും മണി എംജിയോട് പറഞ്ഞു.

4

നാട്ടിലുള്ള ഓല തീയേറ്ററില്‍ വച്ചാണ് ഈ സിനിമ കണ്ടത്. ആ സിനിമ വല്ലാതെ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് മണി പറഞ്ഞു. അതിന് ശേഷം പിന്നെ ഒരുപാട് പടം കണ്ടു. ഇപ്പോള്‍ സിനിമയൊന്നും ഇല്ലാത്തതിനാല്‍ വലിയ സങ്കടത്തിലാണ്. തിരുവനന്തപുരത്തെ എല്ലാ തീയേറ്ററിലും പോയി സിനിമ കാണാറുണ്ട്. സിനിമയോട് പൊതുവെ താല്‍പര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

5

കഥാപ്രസംഗം, നാടകം, സിനിമ, ഗാനമേള, ശാസ്ത്രീയ സംഗീതം, അതിനോടൊക്കെ വലിയ താല്‍പര്യമുള്ള ആളാണെന്നും അദ്ദേഹം പറയുന്നു. പണ്ടത്തെ രാഷ്ട്രീയ പ്രവര്‍ത്തനവും ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനവും എങ്ങനെ കാണുന്നു എന്ന് എംജി പരിപാടിക്കിടെ ചോദിക്കുകയുണ്ടായി. ഇതിന് തന്റെ അനുഭവം അടക്കമുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്.

6

രാവിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഇറങ്ങിയാല്‍ ഭക്ഷണം കിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല, വിശക്കുമ്പോള്‍ കപ്പയൊക്കെ പൊളിച്ച് തിന്നിട്ടുള്ള അനുഭവങ്ങളും ഉണ്ട്. കോട്ടയം ജില്ലയുടെ ഭാഗമായുള്ള കുഞ്ചിത്തണി എന്ന സ്ഥലത്താണ് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനം അന്ന് നടത്തിയത്. അവിടെ ഒരു ബ്രാഞ്ചിലായിരുന്നു അദ്യ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ദീര്‍ഘനാള്‍ ആ പ്രവര്‍ത്തനം നടത്തി.

7

അന്ന് പണത്തിനൊക്കെ വിഷമുള്ള സമയമായിരുന്നു, അക്കാലത്ത് കോട്ടയത്തെ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വാച്ച് പണയം വച്ച് പോയിട്ടുണ്ട്. അച്ഛന്റെ വാച്ചായിരുന്നു കെട്ടിക്കോണ്ടുപോയത്. പരിപാടി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ജീപ്പിന് കൊടുക്കാനുള്ള കാശ് തികഞ്ഞില്ല. അപ്പോഴാണ് വാച്ച് പണയം വച്ചതെന്ന് എംഎം മണി പറഞ്ഞു.

8

പിറ്റേന്ന് വാച്ച് എവിടെ എന്ന് അച്ഛന്‍ ചോദിക്കുകയുണ്ടായി, അത് കേടായിപ്പോയതുകൊണ്ട് നന്നാക്കാന്‍ കൊടുത്തിരിക്കുകയാണെന്ന് പറഞ്ഞു. അച്ഛന് മനസിലായിരുന്നു ഞാന്‍ ഇത് പണയം വച്ചതായിരുന്നു എന്ന്. അന്ന് അച്ഛന്‍ പറഞ്ഞു, എവിടെയാ നീ അത് പണയം വച്ചതെന്ന് പറഞ്ഞാല്‍ മതി, എടുത്തുതരാം എന്നായിരുന്നു അച്ഛന്റെ മറുപടിയെന്ന് മണി പറയുന്നു.

9

ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മണി പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി വീട്ടിലുള്ള സാധനങ്ങള്‍ പണയം വച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെമ്പ്, ചെമ്പ് കലം ഇവയൊക്കെ പണയം വച്ച് അന്നത്തെ കാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊക്കെ ഇന്നുള്ളവരോട് പറഞ്ഞാല്‍ മനസിലാകില്ല. കാരണം, ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ഒരു വിഷയമില്ല എന്നും മണി പറയുന്നു.

10

ഇന്ന് മന്ത്രിസഭയിലുള്ള നേതാക്കള്‍, ആദരണീയനായ മുഖ്യമന്ത്രി അടക്കം വലിയ കഷ്ടപ്പാടുകള്‍ സഹിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. അടിയന്തരാവസ്ഥ കാലത്ത് എന്ന പിടിച്ച് ഉടുമുണ്ട് ഉരിഞ്ഞ് കൈ കെട്ടി അടിമാലി പൊലീസ് സ്റ്റേഷനില്‍ 15 ദിവസം വച്ചു. അവിടെ ലോക്കപ്പില്ലാത്തത് കൊണ്ട് മേശയില്‍ വിലങ്ങ് വച്ചായിരുന്നു ഇരുത്തിയത്. ഭക്ഷണം കഴിക്കാന്‍ നേരത്താണ് അഴിച്ചുവിടുക. അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മണി വ്യക്തമാക്കുന്നു.

11

ഞാന്‍ കിടങ്ങൂര്‍ സ്‌കൂളിലാണ് പഠിച്ചത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, എനിക്ക് എങ്ങനെയാണ് എന്നറിയില്ല, എങ്ങനെയോ കേട്ടതാണ് ഈങ്ക്വിലാബ് സിന്ദാബാദ് എന്ന്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോള്‍ സ്ലേറ്റും പുസ്തകവും തലയില്‍ വച്ച് ഈങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു. പിറ്റേ ദിവസം സ്‌കൂളില്‍ എത്തിയപ്പോള്‍ അധ്യാപകന്‍ വിളിച്ചു, എന്റെ തൊടയ്ക്ക് 12ഓളം അടിതന്നു. എന്തിനാണ് തല്ലിയതെന്ന് മനസിലാക്കി തന്നില്ല. പിന്നീടത് വിരോധം പോലെയാണ് എന്റെ മനസില്‍ കടന്നുകൂടിയതെന്ന് മണി വ്യക്തമാക്കുന്നു.

12

പിന്നീട് പാര്‍ട്ടിയുടെ ചരിത്രമൊക്കെ പഠിച്ചപ്പോള്‍, അന്ന് പാര്‍ട്ടിയെ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ അന്ന് ആ മുദ്രാവാക്യം വിളിച്ചാല്‍, എന്നെ പിടിക്കുന്നതിന് മുമ്പ് എന്റെ അച്ഛനെയും അമ്മയെയും പിടിക്കുന്ന കാലമായിരുന്നു. അത്തരം കാര്യങ്ങള്‍ കൊണ്ടാണ് അധ്യാപകന്‍ തന്നെ തല്ലിയതെന്ന് ഞാന്‍ പിന്നീട് മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

13

മിമിക്രിക്കാര്‍ മണിയാശാനെ അനുകരിക്കുന്നതില്‍ എന്താണ് അഭിപ്രായം എന്നായിരുന്നു അടുത്ത ചോദ്യം, അവര്‍ കാണികളെ ആകര്‍ഷിക്കാന്‍ നമ്മുടെ എതെങ്കിലും പ്രയോഗമോ, വാക്കോ അവര്‍ പ്രയോഗിക്കുന്നേ ഉള്ളൂ, അത് അവരുടെ ഒരു ഉപജീവന മാര്‍ഗമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. എനിക്ക് അവരോട് പരാതിയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+