• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസ് ശിങ്കിടികളോട് "രക്ഷിക്കണേ" എന്ന് വിളിച്ച് കേഴുകയാണ്; മുല്ലപ്പള്ളിയെ ട്രോളി മന്ത്രി എംഎം മണി

തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിച്ചു ചേര്‍ത്ത് വകുപ്പുകളിലെ വിവരങ്ങള്‍ ശേഖരിച്ചു തരണമെന്ന് കോണ്‍ഗ്രസ് നീക്കത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയിത്. കെപിസിസി പ്രസിഡന്‍റ് നടത്തിയത് വലിയ കലാപാഹ്വാനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കെപിസിസി അധ്യക്ഷൻ വിളിച്ച യോഗം ജനാധിപത്യ പ്രക്രിയയിലെ ഗുരുതര പ്രശ്നമാണ്.

സർക്കാർ ഉദ്യോഗസ്ഥരോട് വഞ്ചിക്കണം എന്നാവശ്യപ്പെടുകയാാണ്. ഉദ്യോഗസ്ഥൻ ഉത്തരവാദിത്തം പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ മന്ത്രി എംഎം മണിയും മുല്ലപ്പള്ളിയേയും കോണ്‍ഗ്രസിനേയും പരഹിസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്..

"രക്ഷിക്കണേ"

പ്രളയം വരും, വരൾച്ച വരും, പ്രതിസന്ധി വരും എന്നൊക്കെ പ്രതീക്ഷിച്ച് കാത്തിരുന്നവർക്ക് ഇനിയിത് അവസാന പിടിവള്ളിയാണ്. അതിനാണ് സർക്കാർ ഉദ്യോഗസ്ഥരായ കുറച്ച് കോൺഗ്രസ് ശിങ്കിടികളോട് "രക്ഷിക്കണേ" എന്ന് വിളിച്ച് കേഴുന്നതെന്നാണ് മന്ത്രി എംഎം മണി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സർക്കാരിനെതിരെ

സർക്കാരിനെതിരെ

*സർക്കാരിനെതിരെ രംഗത്തിറങ്ങി രക്ഷിക്കണേ !

*സർക്കാർ വിവരങ്ങൾ ചോർത്തിത്തന്ന് രക്ഷിക്കണേ !

*വികസന പ്രവർത്തനങ്ങൾ നടപ്പാക്കാതെ രക്ഷിക്കണേ !

*ക്ഷേമ പെൻഷനുകൾ നൽകാതെ രക്ഷിക്കണേ !

*ഭവന പദ്ധതി മുടക്കി രക്ഷിക്കണേ !

*സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മുടക്കി രക്ഷിക്കണേ !

*സാമൂഹ്യ സുരക്ഷാ പദ്ധതികൾ മുടക്കി രക്ഷിക്കണേ !

*ജനങ്ങളെ തെക്ക് - വടക്ക് നടത്തി കഷ്ടപ്പെടുത്തി സർക്കാരിനെതിരാക്കിത്തന്ന് രക്ഷിക്കണേ ! ......

നിലവിളികൾ

നിലവിളികൾ

നിലയ്ക്കാത്ത "രക്ഷിക്കണേ, രക്ഷിക്കണേ" നിലവിളികൾ ഉയരുകയാണ്. ഇതൊക്കെയും കോൺഗ്രസ് നേതൃത്വമുയർത്തുന്ന പരിദേവനങ്ങളാണ്.

കെ.പി.സി.സി പ്രസിഡന്റ് വിളിച്ചാൽ കിട്ടുന്ന ചില സർക്കാർ ഉദ്യോഗസ്ഥരെ ഒത്തുചേർത്ത് നടത്തിയ അഭ്യർത്ഥനയാണ്. രഹസ്യമായൊന്നുമല്ല, വീഡിയോ കോൺഫറൻസ് നടത്തിത്തന്നെയാണ് കരഞ്ഞത്.

മെനക്കേടാണ്

മെനക്കേടാണ്

ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ജനപിന്തുണ നേടലൊക്കെ മെനക്കേടാണ്. അങ്ങിനെയൊരു ശീലമൊന്നും കുറച്ചു കാലമായി കോൺഗ്രസിനില്ല. അപ്പോൾ എങ്ങിനെയെങ്കിലും ഭരണം പിടിക്കാൻ, അതിനുള്ള ഒരു കുറുക്കുവഴിയായിരുന്നു ഈ നിലവിളികൾ.

ഇടതുപക്ഷ സർക്കാർ

ഇടതുപക്ഷ സർക്കാർ

സർവ്വ മേഖലയിലും ഇടതുപക്ഷ സർക്കാർ കൈവരിച്ച മികച്ച നേട്ടങ്ങളും അതുവഴി ഉണ്ടായ ജനപിന്തുണയും കണ്ട് സമനിലതെറ്റിയ യു.ഡി.എഫ് ഒടുക്കം പ്രതീക്ഷ അർപ്പിക്കുന്നത് ഈ കോറസ് രോദനത്തിലാണ്.

ഉദ്യോഗസ്ഥർ ജാഗ്രതൈ!

ഉദ്യോഗസ്ഥർ ജാഗ്രതൈ!

പ്രളയം വരും, വരൾച്ച വരും, പ്രതിസന്ധി വരും എന്നൊക്കെ പ്രതീക്ഷിച്ച് കാത്തിരുന്നവർക്ക് ഇനിയിത് അവസാന പിടിവള്ളിയാണ്. അതിനാണ് സർക്കാർ ഉദ്യോഗസ്ഥരായ കുറച്ച് കോൺഗ്രസ് ശിങ്കിടികളോട് "രക്ഷിക്കണേ" എന്ന് വിളിച്ച് കേഴുന്നത്. അത് കേൾക്കാത്ത ഉദ്യോഗസ്ഥരെ ഇവർ ശപിച്ചുകളയുമെന്നും അറിയിച്ചിട്ടുണ്ട്.

എന്തായാലും അത്തരം ഉദ്യോഗസ്ഥർ ജാഗ്രതൈ!

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണം; രാഹുലിന് പകരം ശരദ് പവാര്‍ അധ്യക്ഷനാവണം, നിര്‍ദ്ദേശവുമായി അത്തേവാല

English summary
mm mani mocks kpcc president mullappally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X