ആഹാ... അങ്ങിനെയൊന്നും മണിയാശാന്‍ രാജിവെക്കില്ല; രാജിവെക്കാതിരിക്കാന്‍ കാരണവുമുണ്ട്
മന്ത്രിയാകുന്നതും കേസുമായി ബന്ധമില്ല. കേസില്‍ വിധി തിരിച്ചടിയായത് ജഡ്ജിമാര്‍ നിയമം വ്യാഖ്യാനിക്കുന്നതിന്റെ കുഴപ്പമാണ്.
കോട്ടയം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിന്റെ പേരില്‍ മനത്രിസ്ഥാനം രാജിവെക്കില്ലെന്ന് മന്ത്രി എംഎം മണി. പ്രതിപക്ഷം പറഞ്ഞാലുടന്‍ രാജിവെക്കില്ല. തന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണ്. ഇടതുപക്ഷം എടുക്കുന്ന തീരുമാനം എന്തു തന്നെ ആയാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയാകുന്നതും കേസുമായി ബന്ധമില്ല. കേസില്‍ വിധി തിരിച്ചടിയായത് ജഡ്ജിമാര്‍ നിയമം വ്യാഖ്യാനിക്കുന്നതിന്റെ കുഴപ്പമാണ്. ഈ കേസ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഗൂഡാലോചനയുടെ ഭാഗമാണ്. രാഷ്ട്രീയ വെല്ലുവിളികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതായി ഒന്നും സംഭവിക്കില്ല
കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയെ പ്രതി ചേര്‍ത്തത് കൊണ്ട് മാത്രം പുതുതായൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെട്ടിച്ചമച്ച കേസാണിതെന്നും മണി പറഞ്ഞു.

പ്രോസിക്യൂഷന്‍ വാദങ്ങള്‍
കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് എംഎം മണി പ്രതിയായി തുടരും. മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

ഇനിയും അങ്ങിനെ തന്നെ
ഇതുവരെ കേസ് നടത്തിയത് ഒറ്റയ്ക്കാണ്. ഇനിയും അതുപോലെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല സെക്രട്ടറി
എംഎം മണി രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സിപിഎം ജില്ല സെക്രട്ടറി പ്രതികരിച്ചു.

കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍
കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എംഎം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications