Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആക്റ്റീവിസ്റ്റുകളെ ചാക്കില്‍ പൊതിഞ്ഞ് ശബരിമല കയറ്റിയപ്പോള്‍ നവോത്ഥാനം പൂര്‍ത്തിയായി':അഡ്വ.ജയശങ്കര്‍

കോഴിക്കോട്: കെകെ രമയ്‌ക്കെതിരെ എംഎം മണി നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ വിമർശനവുമായി അഡ്വ. എ ജയശങ്കർ. മണിയുടെ പരാമർശത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുമ്പോഴാണ് ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.

ആക്റ്റീവിസ്റ്റുകളെ ചാക്കിൽ പൊതിഞ്ഞ് ശബരിമല കയറ്റിയപ്പോൾ നവോത്ഥാനം പൂർത്തിയായി. ഇനിയങ്ങോട്ട് വാമൊഴി വഴക്കം, നാട്ടുഭാഷ, കുന്തം, കൊടച്ചക്രം, ഭരണഘടന...എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത്. നിരവധിപേർ പോസ്റ്റിന് താഴെ കമന്റമായി എത്തിയിട്ടുണ്ട്.

1

സ്വർണ്ണകടത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ നടത്തുന്ന പാഴ്ശ്രമങ്ങൾ അശ്ലീലമായി മാറുന്നു. അസഭ്യം പറയാൻ മിടുക്കനായ ഒരാളെ നേതാവ്‌ ശട്ടം കെട്ടി. അതാണു എം എം മണി എന്നാണ് ഒരാളുടെ പ്രതികരണം. മുൻപ് രമയെ കാണുമ്പോൾ മാത്രം അരിശം ആയിരുന്നെങ്കിൽ ഇനി ആനിയെ കൂടി കണ്ടാൽ ആനക്ക് മദം ഇളകുന്ന അവസ്ഥ വരും.. കാൾ മാർക്സ് ദൈവം രക്ഷിക്കട്ടെ എന്നാണ് മറ്റൊരാൾ കമന്റ് ഇട്ടത്. എംഎം മണിയെ പിന്തുണച്ചും നിരവധി കമന്റുണ്ട്.

2


''ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ്. സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു ‌ എംഎം മണിയുടെ പരാമർശം.
കെ.കെ. രമയ്‌ക്കെതിരേ മണി നടത്തിയ വിധവാ പരാമർശത്തിൽ ആനി രാജ‌ മണിയെ വിമർശിച്ച് രം​ഗത്തുവന്നിരുന്നു.

3


അവർ അങ്ങനെ പറയുമെന്ന്. അവർ ഡൽഹിയിൽ ആണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കൽ. ഡൽഹിയിലാണല്ലോ ഇവിടെ കേരളത്തിൽ അല്ലല്ലോ. കേരള നിയമസഭയിൽ അല്ലല്ലോ. ഇവിടെ കേരള നിയമസഭയിൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവർ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാൻ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാൽ നല്ല ഭംഗിയായി ഞാൻ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും' എന്നാണു മണി പറഞ്ഞത്.

4

മണിക്ക് തനിക്കെതിരെ നടത്തിയ പരാമർശത്തിന മറുപടിയുമായി കെക രമ രംഗത്തെത്തിയിരുന്നു.
കെ കെ രമ പറഞ്ഞ വാക്കുകൾ :- 'ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സി പി എമ്മിന് മതിയായിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് സഭയിൽ എത്തിയ അംഗമാണ് ഞാൻ. ആർ എം പി ഐയുടെ വളർച്ച , സർക്കാരിനെതിരെ സംസാരിക്കുന്നത്, വിമർശിക്കുന്നത് ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഒട്ടും മനുഷ്യത്വം ഇല്ലാത്ത പ്രയോഗം നിയമസഭയ്ക്കുള്ളിൽ വച്ച് തനിക്കെതിരെ നടത്തിയത്. എം എം മണി തന്നെ വിളിച്ചത് മഹതി എന്നാണ്.

5


സഭയിലെ മുതിർന്ന അംഗങ്ങൾ അത്തരമൊരു പരാമർശം വേണ്ടായിരുന്നു എന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ല എന്ന് പറഞ്ഞിട്ടാണ് എം എം മണി പ്രസംഗം തുടർന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത്. സി പി എമ്മാണ് തന്നെ വിധവയാക്കി മാറ്റിയത്. ടി പി യെ കൊന്നത് സി പി എം ആണ്. കൊന്നത് ശരിയാണെന്ന് സി പി എം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നുവെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്.
അതുകൊണ്ടാണ് കുലംകുത്തി കുലം കുത്തിയെന്ന് വീണ്ടും വീണ്ടും വിളിച്ചത്.

6


മരിച്ചപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടെ മാനസിക നിലയ്ക്ക് അനുസരിച്ചിരിക്കും എന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടാണ്. അതിന്റെ തുടര്‍ച്ച തന്നെയാണിത്. എം എം മണിയുടെ പരാമര്‍ശം പിന്‍വലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണമായിരുന്നു. ഭരണപക്ഷത്തുള്ള ഒരാളെ പ്രതിപക്ഷത്തുള്ള ഒരാളാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അത് പിന്‍വലിക്കണമെന്ന് പറയണം. ഇത് അങ്ങേയറ്റം അപമാനിക്കുന്നതിന് തുല്യമാണിത്'....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+