കേന്ദ്ര ധനമന്ത്രിക്കെതിരെ എംഎം മണി; റിസർവ് ബാങ്കിൽ നിന്ന് പണമെടുക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടി!
തിരുവന്തപുരം: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണിത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ വാഹന നിര്‍മാതാക്കളായ മാരുതി ഒരുങ്ങുകയാണ്. നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേർക്ക് ഇരട്ട ജീവപര്യന്തം!
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടാവുന്നത്. ഇതോടെ ഉല്പാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം.ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടാറ്റയുടെ ജംഷഡ്പൂരിലെ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. ഈ മാസംതന്നെ മൂന്നാം തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്.
തമിഴ്നാട്ടിലെ തുണി വ്യാപാര സ്ഥാപനങ്ങലും അടച്ചിടാനൊരുങ്ങുകയാണ്. അടിവസ്ത്രം മുതൽ അഞ്ച് രൂപയുടെ ബിസ്ക്കറ്റ് പോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. ആഗോള സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാൽ രാജ്യത്ത് സാമ്പത്തിക പ്രചതിസന്ധി ഇല്ല എന്ന തരത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ എടുക്കാനും തീരുമാനിച്ചു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കേരള വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത് വന്നു.
'രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടോ?
ഏയ്, എവിടെ ? ഇല്ലേ ഇല്ല എന്നായിരുന്നല്ലോ കേന്ദ്ര സർക്കാരിന്റെ മറുപടി. ഇപ്പോളിതാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി 'റിസർവ് ബാങ്കിലെ റിസർവ് ഞാനിങ്ങെടുക്കുകയാ' എന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ 'റിസർവ്' എടുത്തു കൊണ്ടുപോകുന്നത്? 'പാവപ്പെട്ട കോർപ്പറേറ്റുകളുടെ' സാമ്പത്തിക പ്രതിസന്ധി തീർക്കാനായിരിക്കും.
സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസർക്കാരിന് ഒരു വിഷയമേ അല്ലല്ലോ!' എന്നാണ് എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്.