എല്ലാവരേയും സുഖിപ്പിച്ച് സിപിഎം... മണി ചീഫ് വിപ്പ്, ശര്‍മ സെക്രട്ടറി!!!
തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ പട്ടിക പരിശോധിച്ചാല്‍ വിഎസ് പക്ഷക്കാര്‍ എന്ന് പറയുന്നവര്‍ കാര്യമായിട്ട് ആരും ഇല്ല. ആകെയുള്ള മേഴ്‌സിക്കുട്ടിയമ്മ മാത്രം. കഴിഞ്ഞ തവണ മികച്ച മന്ത്രി എന്ന് പേരെടുത്ത എസ് ശര്‍മയ്ക്ക് ഇത്തവണ മന്ത്രിസ്ഥാനം കിട്ടിയില്ല.
എന്തായാലും വിഎസ് അതിന്റെ പേരില്‍ കലഹവുമായി ഇറങ്ങാതിരിയ്ക്കാനുള്ള എല്ലാ കാര്യങ്ങളും പാര്‍ട്ടി ചെയ്യുന്നുണ്ട്. ഇപി ജയരാജന്‍, ജി സുധാകരന്‍, കെകെ ശൈലജ, എകെ ബാലന്‍ തുടങ്ങിയ പ്രമുഖരെല്ലാം തന്നെ പഴയ ഔദ്യോഗിക പക്ഷത്തിന്റെ ശക്തരായ വക്താക്കളാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന രീതി ഇത്തവണ ഇല്ലായെന്ന് വ്യക്തമായി. ഉടുമ്പഞ്ചോല എംഎല്‍എ എംഎം മണി മന്ത്രിസഭയ്ക്ക് പുറത്താണ്. പിന്നെ എങ്ങനെയാണ് സിപിഎം എല്ലാവരേയും സുഖിപ്പിയ്ക്കുന്നത്?

എംഎം മണി
ദീര്‍ഘനാൾ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്ന എംഎം മണി ഇത്തവണ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.

സെക്രട്ടേറിയറ്റ് അംഗം
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എംഎം മണി ഇത്തവണ മന്ത്രിയാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ മണിയ്ക്ക് മന്ത്രിസ്ഥാനം ഇല്ല. മന്ത്രിസഭയില്‍ ഇല്ലാത്ത ഏക സെക്രട്ടേറിയറ്റ് അംഗവും മണി തന്നെ.

പകരം ചീഫ് വിപ്പ്
മന്ത്രി സ്ഥാനം ഇല്ലെങ്കിലും എംഎ മണിയ്ക്ക് പദവി നല്‍കണം എന്നതായിരുന്നുവത്രെ പല നേതാക്കളുടേയും അഭിപ്രായം. ഇതേ തുടര്‍ന്ന് മണിയ്ക്ക് ചീഫ് വിപ്പിന്റെ പദവി നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാദം
വാക്കുകള്‍ കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആളാണ് എംഎ മണി. ഇത് സിപിഎമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരു പക്ഷേ ഇത് തന്നെ ആകാം മന്ത്രി സ്ഥാനത്ത് നിന്ന് എംഎം മണിയെ മാറ്റി നിര്‍ത്താനുള്ള കാരണവും.

എസ് ശര്‍മ
സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയും ആണ് എസ് ശര്‍മ. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തത് ശര്‍മ ആയിരുന്നു. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ ഫിഷറീസ് മന്ത്രി ആയിരുന്നു.

വിഎസ് പക്ഷം
വിഎസ് പക്ഷത്തെ ശക്തനായ നേതാക്കളില്‍ ഒരാളാണ് എസ് ശര്‍മ. വിഎസിന്റെ വലംകൈ ആയിരുന്നു. എന്നാല്‍ ഇത്തവണ മന്ത്രിസഭയിലേയ്ക്ക് ശര്‍മ പരിഗണിയ്ക്കപ്പെട്ടില്ല.

പാര്‍ലമെന്ററി പാര്‍ട്ടി
മന്ത്രിയാക്കിയില്ലെങ്കിലും എസ് ശര്‍മയ്ക്ക് പാര്‍ട്ടി തലത്തില്‍ സ്ഥാനം നല്‍കാനാണ് ധാരണ. എസ് ശര്‍മ ആയിരിയ്ക്കും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി.












Click it and Unblock the Notifications