Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിദംബരത്തിന്റെ അറസ്റ്റൊന്നും ജനം മറന്നിട്ടില്ല; രാജ്യത്തെ കൊളളയടിക്കുന്ന ബിജെപി';രൂക്ഷവിമർശനം

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. കോൺഗ്രസ് - ബിജെപി നേതാക്കൾ അവരുടെ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ഇല്ലാത്ത അഴിമതികളുടെ പേരും പറഞ്ഞ് കേരള സർക്കാരിനും സിപിഎമ്മിനുമെതിരെ ദുരാരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നത് വിരോധാഭാസമാണെന്ന് മന്ത്രി ആഞ്ഞടിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 ദുരാരോപണങ്ങൾ

ദുരാരോപണങ്ങൾ

സർക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമെതിരെ പൊതുവിലും, സി.പി.എമ്മിനെതിരെ പ്രത്യേകിച്ചും ദുരാരോപണങ്ങളാണ് കോൺഗ്രസ് - ബിജെപി നേതാക്കൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തന രീതിയും ശൈലിയും അവർ ജനങ്ങളോട് കാണിക്കുന്ന പ്രതിബദ്ധതയും കണ്ടില്ലെന്ന് നടിച്ചാണ് കോൺഗ്രസ് - ബി ജെ പി നേതാക്കന്മാർ ഒരേ മനസ്സോടെ ദുരാരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

 ജനം മറന്നിരിക്കാം

ജനം മറന്നിരിക്കാം

ഇന്ന് രാജ്യമാകെ ഇല്ലാതായിക്കഴിഞ്ഞ കോൺഗ്രസ് പാർട്ടി 1947 മുതൽ പതിറ്റാണ്ടുകൾ കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒരേസമയം ഭരണത്തിന് നേതൃത്വം കൊടുത്തിട്ടുള്ളവരാണ്. ആ കാലഘട്ടങ്ങളിലെല്ലാം തന്നെ ഭരണാധികാരം ഉപയോഗിച്ച് ആയുധ, വിമാന ഇടപാടുകൾ തുടങ്ങി അതിർത്തി പ്രശ്നത്തിന്റെ പേരിൽ വരെ പതിനായിരക്കണക്കിന് കോടികളുടെ അഴിമതി നടത്തിയിട്ടുള്ളവരാണ്. ഇതൊക്കെ ഒരുപക്ഷെ ജനങ്ങളുടെ ഓർമ്മയിൽ നിന്ന് അകന്നിരിക്കാം.

Recommended Video

cmsvideo
    Narendra modi's wrong decisions which destroyed India's GDP | Oneindia Malayalam
     ചിദംബരം അറസ്റ്റിലായതൊക്കെ

    ചിദംബരം അറസ്റ്റിലായതൊക്കെ

    പക്ഷേ, കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാനിടയായ യു.പി.എ. സർക്കാരിന്റെ അഴിമതി കൂമ്പാരങ്ങളുടെ കാര്യവും, തുടർന്ന് ചിദംബരത്തെപ്പോലുള്ള കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ജയിലിലായ കാര്യവും ജനങ്ങളുടെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്. കേരളത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരുകൾ അഴിമതിയുടെ കാര്യത്തിൽ മാത്രം എക്കാലവും മികച്ച പ്രകടനമാണ് നടത്തിയിരുന്നത് എന്ന കാര്യവും ജനങ്ങൾക്ക് നല്ലതുപോലെ അറിയാവുന്നതാണ്.

     കൊളളയടിക്കുകയാണ് ബിജെപി നേതാക്കൾ

    കൊളളയടിക്കുകയാണ് ബിജെപി നേതാക്കൾ

    ബിജെപി നേതാക്കന്മാരാകട്ടെ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനെക്കാൾ വീരന്മാർ തങ്ങളാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ വഴി പിന്തുടർന്ന് ആയുധ ഇടപാടുകളുടെ പേരിലും, കുത്തകകൾക്ക് ഇളവുകൾ എന്ന പേരിൽ കൊടുക്കുകയും, എഴുതിത്തള്ളുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കോടികളുടെ പേരിലും, അതിർത്തി പ്രശ്നത്തിന്റെ പേരിൽപ്പോലും പണം വാങ്ങി രാജ്യത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി നേതക്കൾ.

     വിരോധാഭാസമാണ്

    വിരോധാഭാസമാണ്

    ഇങ്ങനെയുള്ള കോൺഗ്രസ് - ബിജെപി നേതാക്കളാണ് അവരുടെ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ഇല്ലാത്ത അഴിമതികളുടെ പേരും പറഞ്ഞ് കേരള സർക്കാരിനും സിപിഎമ്മിനുമെതിരെ ദുരാരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നത് വിരോധാഭാസമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+