കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ മുരളീധരന്റെ നക്കൽ സ്‌മരണകൾ.. മുരളീധരനെ കടന്നാക്രമിച്ച് മന്ത്രി എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അതിലും രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി മന്ത്രി എംഎം മണി. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ മുരളീധരനെതിരെ മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

അയ്യോ സാറേ തൃശൂർ എടുക്കല്ലേ സാറേ.. സുരേഷ് ഗോപിയെ ട്രോളുന്ന ഫോൺ സംഭാഷണം വൈറൽ!അയ്യോ സാറേ തൃശൂർ എടുക്കല്ലേ സാറേ.. സുരേഷ് ഗോപിയെ ട്രോളുന്ന ഫോൺ സംഭാഷണം വൈറൽ!

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ലോക്‌നാഥ് ബെഹ്രയെ മുരളീധരന്‍ കടന്നാക്രമിച്ചത്. ഡിജിപിക്ക് പിണറായി വിജയന്റെ കാല്‍ നക്കുന്ന ജോലിയാണ് എന്നാണ് കെ മുരളീധരന്‍ ആക്ഷേപിച്ചത്. പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടിന് ഡിജിപിയും കൂട്ട് നിന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്നും മുരളീധരന്‍ ആരോപിച്ചു.

mani

എകെജി സെന്ററിലെ അറ്റന്‍ഡറെ ഡിജിപി സ്ഥാനത്ത് ഇരുത്തുന്നതായിരുന്നു ഇതിലും നല്ലത് എന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ഇതോടെയാണ് മറുപടിയുമായി എംഎം മണിയുടെ രംഗപ്രവേശം. കെ മുരളീധരന്റെ നക്കൽ സ്‌മരണകൾ എന്ന തലക്കെട്ടിലാണ് എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം: ''ഡി.ജി.പി. യെക്കുറിച്ചുള്ള കെ. മുരളീധരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന 'നക്കലുകൾ' കണ്ടും, അനുഭവിച്ചും വളർന്ന പുത്രനാണല്ലോ കെ. മുരളീധരൻ.

ബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ, 23ന് ശേഷം വൻ ട്വിസ്റ്റ്! മായാവതിയേയും ജഗനേയും നോട്ടംബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ, 23ന് ശേഷം വൻ ട്വിസ്റ്റ്! മായാവതിയേയും ജഗനേയും നോട്ടം

അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സർക്കാരിനു കീഴിൽ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം. സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളർന്നതുമായ 'നക്കൽ സ്മരണകൾ' അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂ'' എന്നാണ് എംഎം മണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

English summary
Minister MM Mani slams K Muraleedharan in his facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X