കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി, യുഡിഎഫ് നേതൃത്വത്തിനെതിരെ എംഎം മണി!
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുയും കൊവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെടുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് നേതാക്കള്‍ മൗനം പാലിക്കുകയാണെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് മന്ത്രിയുടെ വിമര്‍ശനം. കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന മനോഭാവമാണ് യുഡിഎഫ് നേതൃത്വത്തിനെന്നും മന്ത്രി കുറ്റപ്പെടുത്തി.
Recommended Video

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' തുടർച്ചയായ പതിനെട്ടാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും, കോവിഡ് കാരണം കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ വിദേശത്തു നിന്നും യഥാസമയം നാട്ടിലെത്തിക്കാൻ ശ്രമിക്കാതിരിക്കുകയും, കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തിൽ ശരിയായ നിലപാട് എടുക്കാത്തതു കാരണം അതിൽ പരാജയപ്പെടുകയും ചെയ്ത കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളത്തിലെ യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും മിണ്ടാട്ടവുമില്ല, പ്രതിഷേധവുമില്ല!
അതേസമയം, കോവിഡിനെ നേരിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ച കേരള സർക്കാരിനും, മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർക്കും ലോകമാകെ നിന്നും മുക്തകണ്ഠമായ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽപ്പോലും ഇവരെ അപമാനിക്കാനും ഇകഴ്ത്തിക്കാണിക്കാനും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിക്കാനും മത്സരിക്കുകയാണ് ഉമ്മൻ ചാണ്ടിയും, മുല്ലപ്പള്ളിയും, ചെന്നിത്തലയും. "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി" എന്ന മനോഭാവത്തിലേക്ക് തരംതാണിരിക്കുകയാണ് യുഡിഎഫ് നേതൃത്വം''.












Click it and Unblock the Notifications