Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ബദൽ ഞങ്ങൾ എന്ന് വീമ്പിളക്കി ബിജെപിയുടെ വാലിൽ തൂങ്ങി നടക്കുന്നു, പരിഹസിച്ച് മന്ത്രി!

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി വൈദ്യുതി മന്ത്രി എംഎം മണി. ബിജെപിക്ക് ബദൽ എന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് ജയിച്ച ശേഷം പാർലമെന്റിൽ ഘടകകക്ഷിയെ പോലെ കരിനിയമങ്ങൾ പാസ്സാക്കാൻ കോൺഗ്രസ് ബിജെപിയെ സഹായിക്കുകയാണ് എന്ന് എംഎം മണി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: ''പാർലമെൻറിൽ ബി.ജെ.പി.യുടെ ഘടക കക്ഷിയെപ്പോലെ ഒരുമിച്ചുനിന്ന് കരിനിയമങ്ങൾ പാസ്സാക്കാൻ കൈ ഉയർത്തിയ യു.ഡി.എഫ്. എം.പി.മാർ കേരളത്തിലെ ജനങ്ങളോട് പറയുന്നത് കേട്ടില്ലേ? അത് പാസ്സാക്കിയതിലുള്ള എതിർപ്പ് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന്!

congress

ഹൊ, വലിയ കാര്യം തന്നെ! ഇവരെപ്പറ്റി എന്ത് പറയാനാ? കൂടെ നിന്ന് എല്ലാം പാസ്സാക്കിക്കൊടുത്തു. ഇനി നേതൃത്വത്തെ അറിയിച്ചു കളയും പോലും. കോൺഗ്രസ് നേതൃത്വം ഇടപെട്ട് പാസ്സാക്കിയതെല്ലാം ഇപ്പോൾ റദ്ദാക്കിക്കളയുമെന്ന് ചെന്നിത്തലയും, മുല്ലപ്പള്ളിയും കൂട്ടരും കരുതിയോ എന്തോ?

'ബി.ജെ.പിക്ക് ബദൽ ഞങ്ങൾ' എന്ന് വീമ്പിളക്കി ജനങ്ങളെ കബളിപ്പിച്ച് 19 പേരെ ജയിപ്പിച്ചെടുത്ത വീരഗാഥകൾ പാടിപ്പാടി നടക്കുന്ന യു.ഡി.എഫ്. ഇപ്പോൾ ബി.ജെ.പി.യുടെ വാലിൽ തൂങ്ങി നടക്കുന്ന കാഴ്ചയാണ്. ജനങ്ങളെ കബളിപ്പിക്കുന്നതിന് ഇവർക്ക് യാതൊരു നാണക്കേടുമില്ല. ഇവർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്'' എന്നാണ് എംഎം മണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+