Get Updates
Get notified of breaking news, exclusive insights, and must-see stories!

മണി വീടിന് പുറത്തിറങ്ങുന്നില്ലത്രേ!! കാരണം എന്തെന്നറിയണോ?

മന്ത്രിക്കു നേരെ പ്രതഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കുന്ന വിവരം. തിങ്കളാഴ്ച വൈകിട്ട് കുടുംബ സമേതം മണി തിരുവനന്തപുരത്തേക്ക് പോകുമെന്നും വിവരങ്ങളുണ്ട്.

തൊടുപുഴ: പെമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ മന്ത്രി എംഎം മണി വീടിനു പിറത്തിറങ്ങുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വീട്ടിലുള്ള മണി തിങ്കളാഴ്ച വീടിനു പുറത്തിറങ്ങിയിട്ടില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മണി വീടിനു പുറത്തിറങ്ങാത്തതാണെന്നാണ് വിവരം. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മന്ത്രിക്കു നേരെ പ്രതഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കുന്ന വിവരം. തിങ്കളാഴ്ച വൈകിട്ട് കുടുംബ സമേതം മണി തിരുവനന്തപുരത്തേക്ക് പോകുമെന്നും വിവരങ്ങളുണ്ട്. പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. യുഡിഎഫ് കരിദിനവും ആചരിക്കുന്നുണ്ട്. ഇരു പാര്‍ട്ടികളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

mm mani

അതിനിടെ മണി നേരിട്ട് വന്ന് മാപ്പ് പറയണണെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തി വരുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി വനിതാ നേതാക്കളും പെമ്പിളൈ ഒരുമൈക്കൊപ്പം സമരരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഭവത്തില്‍ ഖേദ പ്രകട
നം നടത്തിയെന്നും ഇതോടെ ആ അധ്യായം അടഞ്ഞെന്നുമാണ് മണി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+