കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂഡ് ആന്റണിയെ കൊന്ന് കൊലവിളിച്ച് ടിഎം ഹര്‍ഷന്റെ ഫേസ്ബുക്ക്... വിദ്യാഭ്യാസം മാത്രം പോര, വിവരവും വേണം

ടിഎം ഹര്‍ഷനും ഒരു ഇടുക്കി സ്വദേശിയാണ്. ഇടുക്കിയുടേയും എംഎം മണിയുടേയും ചരിത്രം അറിയുന്ന ഹര്‍ഷന്‍ പ്രകോപിതനായിട്ടുണ്ടെങ്കില്‍ അതില്‍ ഒരു കുറ്റവും പറയാനാവില്ല

Google Oneindia Malayalam News

തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നു എന്ന തീരുമാനം പുറത്ത് വന്നതിന് തൊട്ടുപിറകേ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. 'വെറുതെ സ്‌കൂളില്‍
പോയി' എന്നായിരുന്നു ജൂഡ്‌ന്റെ ഫോസേബുക്ക് പോസ്റ്റ്.

അഞ്ചാം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ള എംഎം മണിയെ ഉദ്ദേശിച്ച് തന്നെ ആയിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ ജൂഡിനെ ഒരു വിഭാഗം പൊങ്കാലയിടാനും തുടങ്ങി.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകനും ഇടുക്കിക്കാരനും ആയ ടിഎം ഹര്‍ഷന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് പിന്നീട് വൈറല്‍ ആയത്. 'ജൂഡേ... മോനേ...' എന്ന് തുടങ്ങുന്ന പോസ്റ്റ് നാലായിരത്തിലധികം ആളുകളാണ് ഷെയര്‍ ചെയ്തത്.

ഇടുക്കിക്കാര്‍

ഇടുക്കിക്കാര്‍

ജൂഡേ മോനേ... കോട്ടും പൂട്ടീസും ഇട്ട് മലകയറിയവരല്ല ഇടുക്കിക്കാര്‍. ജോഡിയ്ക്ക് വില പറഞ്ഞ് സായിപ്പ് മല കയറ്റിയ അടിമകളുടേയും ഗതികിട്ടാക്കാലത്ത് പട്ടയത്തിന്റെ ഒറപ്പില്‍ മലയകേറിയ കുടിയേറ്റക്കാരുടേയും നാടാണ് മലനാട്- ഹര്‍ഷന്‍ ഇങ്ങനെ ആണ് പറഞ്ഞ് തുടങ്ങുന്നത്.

കാല്‍ നൂറ്റാണ്ടല്ല ചരിത്രം

കാല്‍ നൂറ്റാണ്ടല്ല ചരിത്രം

കുരുമുളക് അടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ ഇടുക്കിക്കാരെ പണക്കാരാക്കിയത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ സംഭവിച്ച കാര്യമാണ്. അതിന് ശേഷം മാത്രമാണ് വിദ്യാഭ്യാസ രംഗത്ത് ഇടുക്കി മുന്നോട്ട് വരാന്‍ തുടങ്ങിയത്.

 സ്‌കൂളില്‍ പോകാത്ത മണിയാശാന്‍

സ്‌കൂളില്‍ പോകാത്ത മണിയാശാന്‍

സ്‌കൂളില്‍ പോയിട്ടില്ല എന്നതാണല്ലോ ജൂഡ് എംഎം മണിയില്‍ കാണുന്ന കുറവ്. എന്തുകൊണ്ടാണ് എംഎം മണിക്ക് വിദ്യാഭ്യാസം നേടാനാകാതെ പോയത് എന്ന് ഹര്‍ഷന്‍ വിശദീകരിക്കുന്നു.

തലമുറകള്‍

തലമുറകള്‍

വിദ്യാഭ്യാസം എന്താണെന്ന് അറിയാത്തവരായിരുന്നു കുടിയേറ്റക്കാരുടെ ഒന്നാം തലമുറ. രണ്ടാം തലമുറയ്ക്ക് ആനയേയും പോത്തിനേയും പന്നിയേയും പേടിച്ച് മര്യാദയ്ക്ക് പള്ളിക്കൂടത്തില്‍ പോകാന്‍ പ്റ്റിയിട്ടില്ല. അപ്പോള്‍ പിന്നെ തോട്ടം തൊഴിലാളിയുടെ കാര്യം പറയണോ എന്നാണ് ഹര്‍ഷന്റെ ചോദ്യം.

അത് അറിയുമോ ആവോ

അത് അറിയുമോ ആവോ

പത്ത് മുപ്പത് വര്‍ഷം മുമ്പ് വരെ കങ്കാണിമാര്‍ ഏലത്തട്ട തൊണ്ട് പൊറം പൊളിയുന്ന പരുവത്തില്‍ തൊഴിലാളികളെ തല്ലുമായിരുന്നു എന്നാണ് ഹര്‍ഷന്‍ പറയുന്നത്. അത് ജൂഡ് ജനിക്കുന്നതിനേക്കാള്‍ മുമ്പുള്ള കാര്യമൊന്നും അല്ലെന്നും ഹര്‍ഷന്‍ വ്യക്തമാക്കുന്നുണ്ട്.

 ജൂഡ്

ജൂഡ്

എന്‍ജിനീയറിങ് പഠിച്ച് സിനിമ എടുക്കാന്‍ ഇറങ്ങിയ ആളാണ് ജൂഡ് ആന്റണി ജോസഫ് . കങ്കാണിമാര്‍ തൊഴിലാളികളെ തല്ലിച്ചതയ്ക്കുന്ന കാലത്ത് അവര്‍ക്ക് എന്‍ജിനീയറിങ് വിദ്യാഭ്യാസമുള്ള ഒരു നേതാവിനെ കിട്ടാനില്ലായിരുന്നു എന്നും ഹര്‍ഷന്റെ കുറിയ്ക്ക് കൊള്ളുന്ന പരിഹാസം!!!

 എന്താണ് മാനദണ്ഡം

എന്താണ് മാനദണ്ഡം

നാടന്‍ സായിപ്പന്‍മാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസുകാരും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവരുടെ കൂട്ടത്തില്‍ നിന്ന് നേതാക്കള്‍ ആരും ഉണ്ടായില്ല. അപ്പോള്‍ പിന്നെ വര്‍ഗ്ഗ സ്‌നേഹവും ചങ്കൂറ്റവും തന്നെ ആയിരുന്നു മണിയെ പോലുള്ള നേതാക്കന്‍മാരുടെ മാനദണ്ഡം എന്ന് ഹര്‍ഷന്‍ പറയുന്നു. എഐടിയുസി നേതാവായിരുന്ന കുപ്പു സ്വാമിയേയും ഹര്‍ഷന്‍ സ്മരിക്കുന്നുണ്ട്.

 മിടുക്കിയാക്കിയത്

മിടുക്കിയാക്കിയത്

ഇടുക്കിയെ മിടുക്കിയാക്കിയത് വിദ്യാഭ്യാസമുള്ള മുതലാളിമാരല്ല, വിദ്യാഭ്യാസമില്ലാത്ത തൊഴിലാളികളാണ്. അവരുടെ നേതാവും മന്ത്രിയാകെട്ടെടോ എന്നാണ് ഹര്‍ഷന്‍ പറയുന്നത്.

 വിവരവും വേണം

വിവരവും വേണം

കാലത്തിനനുസരിച്ച് കോലം മാറാച്ച ചിലര്‍ക്ക് കൂടിയുള്ളതാണ് ഈ ലോകം. മണിയാശാന്‍ ജയിലില്‍ കിടന്നതിന്റെ കാരണം അറിയാന്‍ മുന്‍ ഡിജിപി കൃഷ്ണന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പുകള്‍ വായിക്കാമെന്നും ഹര്‍ഷന്‍ ജൂഡിനെ ഉപദേശിക്കുന്നുണ്ട്. വിദ്യാഭ്യാസം മാത്രം പോരല്ലോ... വിവരവും വേണ്ടേ!!!

ആ ചിത്രം

ആ ചിത്രം

ഒരു ചിത്രവും ഹര്‍ഷന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കറുത്ത പാണ്ടി എന്ന പഴയ തൊഴിലാളി സഖാവിനൊപ്പം എംഎം മണി ഇരിക്കുന്ന ചിത്രം. അവര്‍ ഇപ്പോഴും സഖാക്കളാണെന്ന് ഹര്‍ഷന്‍ പറയുന്നു.

ലൈക്കുകള്‍

ലൈക്കുകള്‍

അടുത്തിടെ ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട രാഷ്ട്രീയപരമായ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഒന്നാകും ഇത്. ഇതിനകം തന്നെ പതിനാലായിരത്തിലധികം ആളുകള്‍ ലൈക്ക് ചെയ്തുകഴിഞ്ഞു. നാലായിരത്തി അഞ്ഞൂറിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് ടിഎം ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകനാണ് ഹര്‍ഷന്‍.

English summary
MM Mani issue: TM Harshan's Facebook post criticising Jude Antony Joseph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X