കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വയനാടിനെയും വടകരയേയും കുറിച്ചല്ല; കോൺഗ്രസിനെ ട്രോളി വീണ്ടും എംഎം മണി

Google Oneindia Malayalam News

തിരുവനനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിസന്റെ സ്ഥാനാർത്ഥി നിർണയത്തെ ട്രോളി മന്ത്രി എംഎം മണി. കോൺഗ്രസിന്റെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടികയിലും വടകരയും വയനാടും ഇടം പിടിക്കാത്തതിനെ തുടർന്നാണ് എംഎം മണിയുടെ പരിഹാസം.

എൻ എൻ കാക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയുടെ വരികളാണ് അൽപ്പം മാറ്റം വരുത്തി പരിഹാസ രൂപേണ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാലമിനിയുമുരുളും..
വിഷുവരും വർഷം വരും, തിരുവോണം വരും
പിന്നെയൊരോതളിരിനും-
പൂ വരും കായ്‌വരും, അപ്പോഴാരെന്നും "ആരെന്നും"
ആർക്കറിയാം.. എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ഒപ്പം വയനാടിനെയും വടകരയേയും കുറിച്ചല്ല ഇതെന്നും മന്ത്രി കുറിച്ചിട്ടുണ്ട്. മന്ത്രിയുടെ ഒളിയമ്പ് നിമിഷങ്ങൾക്കം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

mm mani

തിരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളുകളുമായി സോഷ്യൽ മീഡിയയിലും സജീവമാണ് മന്ത്രി എംഎം മണി. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ നടൻ സിദ്ദിഖിന്റെ ഡയലോഗിനെ കൂട്ടുപിടിച്ച് ടി സിദ്ദിഖിനെയും എംഎം മണി ട്രോളിയിരുന്നു.

കർണാടകയിൽ ബിജെപിയുടെ സർപ്രൈസ് ട്വിസ്റ്റ്; തേജസ്വിനിയെ തെറിപ്പിച്ച തേജസ്വി സൂര്യ ആരാണ്?കർണാടകയിൽ ബിജെപിയുടെ സർപ്രൈസ് ട്വിസ്റ്റ്; തേജസ്വിനിയെ തെറിപ്പിച്ച തേജസ്വി സൂര്യ ആരാണ്?

കോണ്‍ഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നപ്പോൾ കോൺഗ്രസിലെ കൊഴിഞ്ഞുപോക്കിനെ പരിഹസിക്കാനായി ''അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :...കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും "വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് " എന്നായിരുന്നു എംഎം മണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
mm mani trolling congress for delay in candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X