കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് ചെയ്യൂ... ഒന്ന് അറസ്റ്റ് ചെയ്യൂ, പ്ലീസ്.. ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും ട്രോളി മന്ത്രി

Google Oneindia Malayalam News

ഇടുക്കി: ശബരിമല വിഷയത്തിൽ യുഡിഎഫിന്റെയും ബിജെപിയുടേയും നേതാക്കളെ ട്രോളി മന്ത്രി എംഎം മണി രംഗത്ത്. നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കാനെത്തിയ യുഡിഎഫ് തന്ത്രം പാളിപ്പോയതിനെ പരിഹസിച്ചാണ് ഫേസ്ബുക്കിൽ മന്ത്രി കുറിപ്പിട്ടിരിക്കുന്നത്. ഒരു സിനിമയിൽ ജഗതിയുടെ കഥാപാത്രം പോലീസ് സ്റ്റേഷനിൽ കയറാൻ വേണ്ടി നടുറോഡിൽ പാ വിരിച്ച് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് മന്ത്രിയുടെ പരിഹാസം. നിലപാട് മാറ്റത്തിന്റെ പേരിൽ രൂക്ഷമായി പരിഹസിക്കപ്പെടുന്ന ബിജെപി അധ്യക്ഷൻ ശ്രീധരൻ പിളളയേയും മറ്റൊരു പോസ്റ്റിൽ മന്ത്രി നൈസായി ട്രോളുന്നു. വായിക്കാം:

ഹീറോയെ സീറോയാക്കി ഹൈക്കോടതി! ശബരിമല ഡ്യൂട്ടിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന് ചോദ്യംഹീറോയെ സീറോയാക്കി ഹൈക്കോടതി! ശബരിമല ഡ്യൂട്ടിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന് ചോദ്യം

''അറസ്റ്റ് ചെയ്യൂ... ഒന്ന് അറസ്റ്റ് ചെയ്യൂ... പ്ലീസ്.. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കന്മാർ ശബരിമലയിൽ സത്യഗ്രഹം നടത്തി ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് പോലീസിനോട് അഭ്യർത്ഥിച്ചു. ഞങ്ങൾ ക്രിമിനലുകളെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന് പോലിസ് അറിയിച്ചപ്പോഴും ഞങ്ങളെക്കൂടി ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ പോലീസ് അത് ചെവിക്കൊണ്ടില്ല. അതോടെ ചുളുവിൽ അറസ്റ്റ് കൈവരിച്ച്‌ പേരെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് തിരികെ യാത്രയായി'' എന്നാണ് ഒരു കുറിപ്പ്.

MANI

ബിജെപിക്കുളള പരിഹാസം ഇങ്ങനെ: ''ബി.ജെ.പി.ക്ക് ഇവിടെ മുമ്പൊരു അധ്യക്ഷൻ ഉണ്ടായിരുന്നു. വാ തുറന്നാൽ വിഡ്ഢിത്തരമേ പറയൂ. അവസാനം കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ഒരു പണി കൊടുത്തു. സ്വസ്ഥമായി. ഇപ്പോൾ തന്റെ മുൻഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ് മുൻഗാമിയെക്കാൾ 'കേമനായ' പിൻഗാമി. പ്രമുഖ വക്കീലെന്നാണ് വയ്പ്പ്.

ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും അംഗീകരിക്കാത്തവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കണം, രാജ്യം വിട്ടുപോകണം എന്നെല്ലാം മറ്റൊരു മുൻഗാമി പറഞ്ഞിരുന്ന കാര്യം പിൻഗാമി ഓർക്കുന്നുണ്ടാവുമല്ലോ. ഇക്കാര്യം അദ്ദേഹത്തിൻറെ പാർട്ടിക്കാർ സ്വയം നടപ്പാക്കാൻ തീരുമാനിച്ചാൽ ബി.ജെ.പി.യിൽ ആരെങ്കിലും ഇവിടെ അവശേഷിക്കുമോ''.

English summary
Sabarimala: MM Mani trolls BJP and UDF in facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X