കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ബാക്കും ബ്ലാക്കും" "ബ്ലാക്ക് മണി" പ്രയോഗത്തില്‍ പീതാംബര കുറിപ്പിന്‍റെ വായടിപ്പ് മന്ത്രി!

  • By
Google Oneindia Malayalam News

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബര കുറുപ്പിന്‍റെ പരാമര്‍ശം. സംസ്ഥാനത്ത് പ്രളയമുണ്ടാകാൻ കാരണം ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടതാണെന്നും അതിന് കാരണക്കാരൻ എംഎം മണിയാണെന്നും വാദിക്കുന്നതിനിടെയാണ് പീതാംബരക്കുറിപ്പ് മന്ത്രിയെ അധിക്ഷേപിച്ചത്. എന്നാല്‍ തന്നെ ബ്ലാക്കെന്ന് വിളിച്ച പീതാംബര കുറുപ്പിനെ തേച്ചൊട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മണി.

manipeetham-1553590324

കക്ഷിക്ക് 'ബ്ലാക്ക്'പണ്ടേ പഥ്യമല്ല 'ബാക്ക്' ആണ് പഥ്യമെന്നും എന്നായിരുന്നു ഫേയ്സ്ബുക്കിലൂടെ മന്ത്രി എം.എം മണി തിരിച്ചടിച്ചത്.2013 ല്‍ കൊല്ലത്ത് നടന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ സംഭവം ഓര്‍മ്മിപ്പിച്ചായിരുന്നു മന്ത്രി എംഎം മണിയുടെ പരിഹാസം. അന്ന് ഉദ്ഘാടന ചടങ്ങിനിടെ പരിപാടിക്കെത്തിയ നടിയോട് പീതാംബരക്കുറുപ്പ് അപമര്യാദയായി പെരുമാറിയത് വിവാദം ആയിരുന്നു. പിന്നീട് അദ്ദേഹം നടിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇത് വെച്ചാണ് മന്ത്രി പീതാംബര കുറുപ്പിന്‍റെ വായടിപ്പിച്ചത്.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ നെടുമങ്ങാട് നിയോജക മണ്ഡലം കൺവെൻഷനിലായിരുന്നു പീതാംബരക്കുറുപ്പ് എംഎം മണിയെ അധിക്ഷേപിച്ചത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നേതാവിന്റ അധിക്ഷേപം.

English summary
mm manis reply to peethambara kurupp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X