അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ ഭരണം അവസാനിക്കും: എംഐ ഷാനവാസ് എംപി
മലപ്പുറം: നരേന്ദ്രമോഡിയുടെ ഭരണം അവസാനിപ്പിക്കുന്ന തെരഞ്ഞെടുപ്പാവും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പെന്നു എം ഐ ഷാനവാസ് എം പി. പൂക്കോട്ടുംപാടം ചോക്കാട് അമരമ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കല്‍ കടവ് പാലം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ വൈകിയത് ഫണ്ടിന്റെ കുറവ് കാരണമാണെന്നും, എം എല്‍ എമാര്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ 10 ശതമാനം പോലും പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി എം പിയെന്ന നിലയില്‍ തനിക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എം എല്‍ എ റോഡിനായി 3 ലക്ഷം രൂപയും, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയും, എംപി 6 ലക്ഷം രൂപയും അനുവദിച്ചു. ഉദ്ഘാടന ചടങ്ങില്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാത, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്‌നാഗോപി, ഇരു പഞ്ചായത്തുകളിലേയും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, സുരേഷ് കുമാര്‍ കളരിക്കല്‍, പി ഹംസ കുഞ്ഞാപ്പു, ശിവദാസന്‍ ഉള്ളാട്, മുപ്ര ഷറഫുദ്ദീന്‍, ടി പി ഹംസ, ബേബിലത, സി ജിഷ, അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് വിപി അബ്ദുള്‍കരീം, എന്‍എം ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു












Click it and Unblock the Notifications