തോമസ് ചാണ്ടി മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്‌തോ എന്ന് അന്വേഷിക്കണം- എംഎം ഹസ്സന്‍
കൊച്ചി: തോമസ്ചാണ്ടി മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്‌തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. വിഷയം അന്വേഷിക്കണമെന്നും എംഎം ഹസ്സന്‍ കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മന്ത്രിസഭാ യോഗത്തില്‍ സിപിഐ വിട്ടുനിന്നതോടെ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും. സിപിഐയെപ്പോലെ എല്‍ഡിഎഫിലെ പ്രമുഖ ഘടക കക്ഷി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

ഇപി ജയരാജനോടും ശശീന്ദ്രനോടും കാണിക്കാത്ത തത്പര്യം മുഖ്യമന്ത്രി എന്തുകൊണ്ടാണ് തോമസ് ചാണ്ടിയോട് കാണിക്കുന്നതെന്ന് വ്യക്തമാക്കണം. സിപിഎയെുടെ ശക്തമായ നിലപാടെടുത്തതു കൊണ്ടാണ് തോമസ് ചാണ്ടി രാജിവെച്ചത്.
കോണ്‍ഗ്രസ് എംപിയായ വിവേക് തന്‍ഖ തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരായത് ശരിയായില്ലെന്നും ഈകാര്യം ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുമ്‌ടെന്നും എംഎം ഹസ്സന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖയോട് ഹാജരാകരുതെന്ന് എംഎം ഹസ്സന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. കോടതിയിലേക്ക് പുറപ്പെട്ട വിവേക് തന്‍ഖയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications