കാരശ്ശേരിയും ആം ആദ്മിയില്‍
കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ എംഎന്‍ കാരശ്ശേരി ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നതാണെന്ന് കാരശ്ശേരി പറഞ്ഞു.
കോഴിക്കോട് നടക്കുന്ന എഎപി അംഗത്വ വിതരണ ക്യാമ്പിലെത്തിയാണ് കാരശ്ശേരി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കാരശ്ശേരി പറഞ്ഞു.

ഇടത്-മതേതര നിലപാട് പുലര്‍ത്തുന്ന എംഎന്‍ കാരശ്ശേരി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ്. സാമൂഹ്യ വിമര്‍ശകന്‍ എന്ന രീതിയിലും കാരശ്ശേരി ശ്രദ്ധേയനാണ്.
കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ നിന്ന് ആം ആദ്മിയില്‍ എത്തുന്ന രണ്ടാമത്തെ പ്രമുഖ വ്യക്തിയാണ് കാരശ്ശേരി. നേരത്തെ എഴുത്തുകാരിയും സ്ത്രീവിമോചന പ്രവര്‍ത്തകയും ആയ സാറ ജോസഫും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
കോട്ടയത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും അരുന്ധതി റോയുടെ മാതാവും ആയ മേരി റോയ് നേരത്തെ തന്നെ എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ ഷാജഹാന്‍, ഗോത്രമഹാസഭ നേതാക്കളായ സികെ ജാനു, ഗീതാനന്ദന്‍ എന്നിവരാണ് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍. കേരളത്തില്‍ വേരുകളുള്ള പ്രമുഖ നര്‍ത്തകി മല്ലിക സാരാഭായും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
മികച്ച വാഗ്മിയും എഴുത്തുകാരനും ആയ കാരശ്ശേരിയുടെ സാന്നിധ്യം കേരളത്തില്‍ എഎപിക്ക് ഗുണകരമാകും. എന്നാല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കാരശ്ശേരി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications