കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത പൗരോഹ്യത്തിന്റെ ദുഷ്ടലാക്കുകളെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ ജനാധിപത്യം സാധ്യമാകൂ: എം.എന്‍ കാരശ്ശേരി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും മത പൗരോഹ്യത്തിന്റെ ദുഷ്ടലാക്കുകളെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ ജനാധിപത്യം സാധ്യമാവുകയൊള്ളു എന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞു. ഇമ്പിച്ചിബാവ ജന്മശതാബ്ദിയുടെ ഭാഗമായി പൊന്നാനിയില്‍ സംഘടിപ്പിച്ച ന്യൂനപക്ഷം ഒരു കമ്മ്യൂണിസ്റ്റ് വായന എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ അടിസ്ഥാനം സമത്വമാണ് എല്ലാ രീതിയിലുള്ള മാനുഷിക സമത്വമാണ് അത് ലക്ഷ്യം വെക്കുന്നത് ഇതിനെയാണ് മതങ്ങള്‍ എതിര്‍ക്കുന്നത് അത് കൊണ്ടാണ് മതത്തിനെതിരെ എതിര്‍ക്കേണ്ടി വരുന്നെതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുകയാണ് ഇന്നത്തെ കാലഘട്ടം ചെയ്യുന്നത്. കേന്ദ്രത്തിലെ ബിജെപി ഭരണം കൊണ്ട് ബ്രാഹ്മണ മേധാവിത്വത്തിനും പശുവിനും മാത്രമാണ് രക്ഷയെന്നും കാരശ്ശേരി പറഞ്ഞു. ചമ്രവട്ടം ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി എം സിദ്ധീഖ് അധ്യക്ഷനായി. ഇമ്പിച്ചി കോയ തങ്ങള്‍, ഹമീദ് ചേന്ദമംഗലൂര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം പ്രൊഫ.എം എം നാരായണന്‍ മോഡറേറ്ററായി. ഏരിയ സെക്രട്ടറി പി കെ ഖലീമുദ്ധീന്‍, ടി ദാമോദരന്‍, രജീഷ്‌ല ഊപ്പാല, മുന്‍ ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് ഖാസിം കോയ എന്നിവര്‍ സംസാരിച്ചു.

MN Karassery

ഇമ്പിച്ചിബാവ ജന്മശദാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ഏവി ഹൈസ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി സ്റ്റുഡന്റ്‌സ് കാര്‍ണിവലും നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി ഉണര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി നടത്തിയ വിദ്യാര്‍ത്ഥികളുടെ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ 300 ഓളം വിദ്യാര്‍ത്ഥികളാണ് ആദ്യ ദിനത്തില്‍ മാത്രമായി പങ്കാളികളായത്.

സ്പീക്കര്‍ പി ശ്രിരാമകൃഷ്ണന്‍ കാര്‍ണിവെല്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷയായി. രാധാമണി അയിങ്കലം, സി വിജയകുമാര്‍, പികെ ഖലീമുദ്ധീന്‍, വി ശരത് മോഹന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രകല, സാഹിത്യം,സിനിമ, നാടകം, ഒറിഗാമി, സ്റ്റില്‍ ഫോട്ടോഗ്രാഫി, നാടന്‍പാട്ട്, മാജിക്, ക്ലേ മോഡലിംഗ്, രക്ഷിതാക്കള്‍ക്കുള്ള പാരന്റിംഗ് ക്ലാസ്സുകള്‍ തുടങ്ങിയ വ്യത്യസ്ഥവും വൈവിധ്യവും മാര്‍ന്ന പരിപാടികളാണ് കാര്‍ണിവലില്‍ കരങ്ങേറുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരാണ് ക്ലാസ്സിന് നേതൃത്വം കൊടുക്കുന്നത്. ആദ്യദിനം നാടക പരിശീലനത്തോടെയാണ് തുടങ്ങിയത് കോഴിക്കോട് നാടക ഗ്രാമം ഡയറക്ടര്‍ ടി സുരേഷ് ബാബു, എസ് ഗോവിന്ദ് എന്നിവര്‍ പരിശീലനം നല്‍കി.

തുടര്‍ന്ന് കൃഷ്ണദാസ് ഉദയന്‍ എടപ്പാള്‍ ജംഷീദ് ഗസാലി, താജ് ബക്കര്‍ എന്നിവര്‍ നയിക്കുന്ന ചിത്രരചനാ പരിശിലന ക്യാമ്പില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ കലാ ശേഷിയെ ഉണര്‍ത്തി. രാധാമണി അയിങ്കലത്ത് , അഭിലാഷ് എടപ്പാള്‍ കെ ടി സതീശന്‍, ഇബ്രാഹിം പൊന്നാനി എന്നിവര്‍ നയിച്ച സാഹിത്യ ക്യാമ്പോടെയാണ് ഒന്നാം ദിനം സമാപിച്ചത്. അവസാന ദിനമായ ചൊവ്വാഴ്ച സിനിമ പരിശിലനം, ഒറിഗാമി, നാടക പരിശീലനം, ക്ലേ മോഡലിംഗ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, മാജിക് പരിശീലനം എന്നിവയും നടന്നു.

English summary
MN Karassery's comment about religions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X