ക്വാറി തകര്‍ത്തത് രൂപേഷിന്റെ നേതൃത്വത്തില്‍, ക്വാറി ഉടമ തങ്കച്ചന്റെ ബന്ധു?
കണ്ണൂര്‍: കണ്ണൂര്‍ നെടുംപൊയിലില്‍ മാവോയിസ്റ്റുകള്‍ ആക്രമിച്ച കരിങ്കല്‍ ക്വാറി യിഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ അടുത്ത ബന്ധുവിന്റേതെന്ന് റിപ്പോര്‍ട്ട്. തങ്കച്ചന്റെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാട്ടുകാരെ ഉദ്ധരിച്ചാണ് ഈ വര്‍ത്തകള്‍.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി. പോലീസ് കാണിച്ച ചിത്രങ്ങളില്‍ നിന്നാണ് രൂപേഷിനെ തിരിച്ചറിഞ്ഞത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ വിജയ ഭായി ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നെടുംപൊയിലിലെ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷറിന്റെ ഓഫീസ് ആണ് മാവോയിസ്റ്റ് സായുധ സംഗം തീയിട്ടത്. ഇതിന് ശേഷം അക്രമികള്‍ അടുത്തുള്ള ആദിവാസി കോളനിയില്‍ എത്തി അവിടെ നിന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയതെന്നാണ് വിവരം.
ക്വാറിക്കെതിരെ പ്രാദേശിക വികാരം ഉണ്ടായിരുന്നു. ചിലര്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതിയും നല്‍കിയിരുന്നു. നിങ്ങള്‍ക്ക് ശല്യമായ ക്വാറി ഞങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നാണ് രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആദിവാസികളോട് പറഞ്ഞത്. ഇവര്‍ കോളനിയിലെ നിത്യ സന്ദര്‍ശകരാണെന്നും സൂചനയുണ്ട്.
രാത്രിയുടെ മറവില്‍ ആക്രമണം നടത്തുന്ന മാവോയിസ്റ്റുകളെ ഭീരുക്കള്‍ എന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.












Click it and Unblock the Notifications