കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ ആള്‍ക്കൂട്ട ആക്രമണം; മീന്‍ വ്യാപാരിയെ അടിച്ചവശനാക്കി, ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ കേസ്

Google Oneindia Malayalam News

ഇടുക്കി: മല്‍സ്യ വില്‍പ്പനക്കാരനായ വൃദ്ധനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അടിച്ചവശനാക്കി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. അഞ്ചു പേര്‍ക്കെതിരെയാണ് കേസ്. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Iddukki

മൂന്നാര്‍ റിസോര്‍ട്ടിലേക്ക് മീന്‍ നല്‍കിയതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതാണ് പരസ്യമായി മര്‍ദ്ദിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. മീനമായി സൈക്കിളില്‍ വരവെയാണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. റോഡിലിട്ട് ചവിട്ടുകയും തലയ്ക്ക് ക്രൂരമായി ഇടിക്കുകയും ചെയ്തു.

68കാരനായ അടിമാലി വാളറ സ്വദേശി എം മക്കാറിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്.

യുഎഇ പ്രവാസികള്‍ അറിയാന്‍; പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി, അവസരം ഉപയോഗപ്പെടുത്താംയുഎഇ പ്രവാസികള്‍ അറിയാന്‍; പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി, അവസരം ഉപയോഗപ്പെടുത്താം

പത്താംമൈല്‍ ഇരുമ്പുപാലം മേഖലകൡ ചൊവ്വാഴ്ച 12 മണിവരെ ഒരുമണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും. കടകള്‍ തുറക്കില്ല, ഒട്ടോയും ടാക്‌സിയും പണിമുടക്കിയും പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മാങ്കുളത്ത് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി.

മക്കാര്‍ കോതമംഗലം ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നെങ്കിലും പരാതി നല്‍കിയിരുന്നില്ല. പരാതിപ്പെട്ടാല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന കേസില്‍ പെടുത്തുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് പറയുന്നു.

English summary
Mob attack Fisherman in Idukki, FIR registered against five men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X