Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി യുവാവിനെതിരായ ആള്‍ക്കൂട്ട ആക്രമണം: കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

k surendran

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.

അട്ടപ്പാടി മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആള്‍ക്കൂട്ട ആക്രമണം നടന്നത്. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണ്. ദളിത്- ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ വ്യക്തമാണെന്ന് കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

വിശ്വനാഥനെ കാണതായ ദിവസം തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ കൂട്ടാക്കാതിരുന്ന പൊലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. പൊലീസ് നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നു. മധുവിന്റെ കേസിലും പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു . പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളം ആള്‍ക്കൂട്ട മര്‍ദനങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+