കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന്റെ 'കൈകെട്ടിയ' പ്രതിഷേധം; മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ടത് പോലെ തന്നെ... ട്വിറ്ററിൽ

Google Oneindia Malayalam News

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന് ശേഷം കേരളത്തില്‍ അങ്ങോളമിങ്ങോളും പ്രതിഷേധം ശക്തമാണ്. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധവും ആയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരിക്കുന്നത്.

മധുവിനെ കൈ കെട്ടി നിര്‍ത്തിയ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ ഫോട്ടോയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് കുമ്മനം ട്വിറ്ററില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മധുവിന്റെ വസ്ത്രം ഉരിഞ്ഞായിരുന്നു അങ്ങനെ കെട്ടിയിരുന്നത്. എന്നാല്‍ കുമ്മനം മറ്റൊരു തുണികൊണ്ടായിരുന്നു ഇങ്ങനെ കെട്ടിയത്. മധുവിന്റെ മരണത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് കുമ്മനത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ സ്ഥിരം പ്രതികരിക്കുന്ന ആളാണ്. എന്നാല്‍ ഇത്തരം ഒരു പ്രതികരണവും പ്രതിഷേധവും ആദ്യമായാണ്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൈകള്‍ കെട്ടിയിട്ട്

കൈകള്‍ കെട്ടിയിട്ട്

മധുവിനെ പിടികൂടിയ നാട്ടുകാര്‍, വസ്ത്രം ഊരിയെടുത്ത് അതുപയോഗിച്ച് കൈകള്‍ ശരീരത്തോട് കെട്ടിയിടുകയായിരുന്നു. ഈ ചിത്രം ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. സമാനമായിട്ടായിരുന്നു കുമ്മനം ഒരു ഫോട്ടോ ട്വീറ്റ് ചെയ്തത്.

കുപ്പായം കൊണ്ടല്ലെന്ന് മാത്രം

കുപ്പായം കൊണ്ടല്ലെന്ന് മാത്രം

മധുവിനെ കൈകള്‍ കെട്ടിയത് ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്തായിരുന്നു. എന്നാല്‍ കുമ്മനം മറ്റൊരു തുണി കൊണ്ടാണ് ഇങ്ങനെ കെട്ടിയത് എന്ന് മാത്രം. എന്തായാലും കുമ്മനത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

 വ്യത്യസ്ത പോസുകളില്‍

വ്യത്യസ്ത പോസുകളില്‍

ഒരൊറ്റ ചിത്രം മാത്രമായിരുന്നു കുമ്മനം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കുമ്മനത്തിന്റെ വ്യത്യസ്ത പോസുകളില്‍ ഉള്ള മൂന്ന് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒന്നില്‍, കൈയ്യില്‍ കെട്ടിയ തുണിയും വേറെ ആണ്.

അട്ടപ്പാടിയിലേക്ക്

അട്ടപ്പാടിയിലേക്ക്

അട്ടപ്പാടിയിലേക്ക് പുറപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുമ്മനത്തിന്റെ ട്വീറ്റ്. എല്ലാവരും ഈ പ്രതിഷേധത്തില്‍ പങ്കുചേരണം എന്നും പിന്തുണ വാഗ്ദാനം ചെയ്യണം എന്നും കുമ്മനം ആശ്യപ്പെടുന്നുണ്ട്.

കേരള മോഡല്‍ പരാജയം

കേരള മോഡല്‍ പരാജയം

മധുവിന്റെ മരണം തെളിയിക്കുന്നത് 'കേരള മോഡല്‍' എന്നത് വന്‍ പരാജയമാണെന്നാണ് കുമ്മനം ആദ്യം ചെയ്ത ട്വീറ്റില്‍ പറയുന്നത്. പാര്‍ശ്വ വത്കരിക്കപ്പെട്ടവരേയും ദളിതരേയും ആദിവാസികളേയും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേരള മോഡല്‍ പരാജയപ്പെട്ടു. കുട്ടികളും സ്ത്രീകളും വരെ അരക്ഷിതരാണ് കേരളത്തില്‍. കോണ്‍ഗ്രസ്സുകാരുടേയും കമ്യൂണിസ്റ്റുകാരുടേയും ദശാബ്ദങ്ങള്‍ നീണ്ട ഭരണം ആണ് ഇതിന് കാരണം എന്നും കുമ്മനം പറയുന്നുണ്ട്.

കുമ്മനത്തിന്റെ ട്വീറ്റ്

ഇതാണ് കുമ്മനം രാജശേഖരന്റെ വ്യത്യസ്തമായ പ്രതിഷേധം.

കേരളത്തിന്റെ പരാജയം

കേരള മോഡല്‍ പരാജയം ആണെന്ന് പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് ഇതാണ്‌

മധുവിനെ തല്ലിക്കൊല്ലാന്‍ ഫോറസ്റ്റുകാരും കൂട്ടുനിന്നു; പ്രതികള്‍ കുടുങ്ങും, കേന്ദ്രം ഇടപെടുന്നുമധുവിനെ തല്ലിക്കൊല്ലാന്‍ ഫോറസ്റ്റുകാരും കൂട്ടുനിന്നു; പ്രതികള്‍ കുടുങ്ങും, കേന്ദ്രം ഇടപെടുന്നു

''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം''''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം''

തന്റെ നായികയെ 'വെർബൽ റേപ്പിന്' ഇരയാക്കുന്ന ഗ്രൂപ്പിൽ മിണ്ടാതെ ഒമർ ലുലു; എഫ്എഫ്‌സി എന്ന ദുരന്തംതന്റെ നായികയെ 'വെർബൽ റേപ്പിന്' ഇരയാക്കുന്ന ഗ്രൂപ്പിൽ മിണ്ടാതെ ഒമർ ലുലു; എഫ്എഫ്‌സി എന്ന ദുരന്തം

English summary
Mob Lynching of Tribal Youth: Different style protest by Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X