• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയസൂര്യക്ക് ലജ്ജ, എല്ലാവരും കണക്കെന്ന് ടോവിനോ, മാപ്പെന്ന് വിനയൻ... മധുവിന്‍റെ കൊലയിൽ കടുത്ത രോഷം

കൊച്ചി: സാധാരണ ഗതിയില്‍ സിനിമാ മേഖലയില്‍ ഉളളവര്‍ സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുന്നത് അപൂര്‍വ്വമായി മാത്രം നടക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും മലയാളി സിനിമയിലെ താരങ്ങള്‍.

എന്നാല്‍ മധു എന്ന ആദിവാസി യുവാവ് മോബ് ലിഞ്ചിങ്ങിന് ഇരയായപ്പോള്‍ നമ്മുടെ സിനിമ ലോകവും ഉണര്‍ന്നുകഴിഞ്ഞു. ആദ്യം തന്നെ പ്രതികരണവുമായി രംഗത്തെത്തിയവരില്‍ സൂപ്പര്‍ താരം മമ്മൂട്ടിയും ഉണ്ടായിരുന്നു.

സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ളവരാണ് ജയസൂര്യയും ടൊവിനോ തോമസും വിനയനും എല്ലാം... അവരും ഇത്തവണ മാറി നിന്നില്ല. അതി ശക്തമായി തന്നെ അവര്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

വിശപ്പിന്റെ ദൂരം മാത്രം

വിശപ്പിന്റെ ദൂരം മാത്രം

മധു.. അത് നീയാണ്, അത്.. ഞാനാണ്. മധുവില്‍ നിന്ന് നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം- ഇങ്ങനെയാണ് നടന്‍ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ലജ്ജിക്കുന്നു

ലജ്ജിക്കുന്നു

വിശപ്പിനെ കൊല്ലേണ്ടതിന്, വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ താനും ലജ്ജിക്കുന്നു... വേദനിക്കുന്നു. എത്രയും പെട്ടെന്ന് ഇതിനൊരു ശക്തമായ നടപടി ഉണ്ടാകുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ജയസൂര്യ ഫേസ്ബുക്ക് കുറിപ്പ് അവസനിപ്പിക്കുന്നത്.

ജയസൂര്യയുടെ കുറിപ്പ് വായിക്കാം

ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

വൈകാരിക പ്രതികരണവുമായി ടൊവിനോ

വൈകാരിക പ്രതികരണവുമായി ടൊവിനോ

യുവനടന്‍ ടൊവിനോ തോമസ് അതി വൈകാരികമായിത്തന്നെയാണ് മധുവിന്റെ കൊലപാതകത്തോട് പ്രതികരിച്ചിട്ടുള്ളത്. ഇതിന്റെ എല്ലാം അവസാനം രു വിപ്ലവത്തില്‍ ആകുമോ എന്ന സംശയവും ടൊവിനോ ഉന്നയിക്കുന്നുണ്ട്.

അന്ന് പറഞ്ഞതുതന്നെ

അന്ന് പറഞ്ഞതുതന്നെ

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു .വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവൻ ആണിവിടെ കൊടും കുറ്റവാളി . കോടികൾ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു . പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട് . ഇതെല്ലാം ഉള്ളവർ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തർക്കും ഓരോ നീതി . സൂപ്പർ !!- ടൊവിനോ തുടരുന്നു.

രാഷ്ട്രീയ വത്കരിക്കണ്ട

രാഷ്ട്രീയ വത്കരിക്കണ്ട

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാൻ നിക്കണ്ട . എല്ലാരും കണക്കാ . ഞാനും നിങ്ങളും എല്ലാ പാർട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടൽ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല . ശ്രീ മാർക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും !!

ടൊവിനോയുടെ പോസ്റ്റ്

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. നേരത്തെ ശ്രീജിത്തിന്‍റെ സമരത്തില്‍ നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ആളായിരുന്നു ടൊവിനോ

വന്യ മൃഗങ്ങളേക്കാള്‍ വലിയ ക്രൂരത

വന്യ മൃഗങ്ങളേക്കാള്‍ വലിയ ക്രൂരത

വിശന്നു വലഞ്ഞപ്പോൾ ഒരുനേരത്തെ ആഹാരത്തിനുള്ള വക മോഷ്ടിച്ച മനോവൈകല്യമുള്ള ഒരു ആദിവാസി ചെറുപ്പക്കാരനെ കെട്ടിയിട്ടു തല്ലിക്കൊന്നവർ..

വന്യമൃഗങ്ങളേക്കാൾ വലിയ ക്രൂരതയാണു കാണിച്ചത്. നമ്മുടെ നീതി പാലകർക്കും ഇതാദ്യം തമാശ ആയി തോന്നിയോ?- സംവിധായകന്‍ വിനയന്‍ ചോദിക്കുന്നത് ഇതാണ്

കടുത്ത ശിക്ഷ കൊടുക്കണം

കടുത്ത ശിക്ഷ കൊടുക്കണം

കാടു കാക്കുന്ന കറുത്തവനോടുള്ള കാട്ടുകള്ളൻമാരുടെ അവജ്ഞ അവനേ കെട്ടിയിട്ട് തല്ലിക്കൊല്ലുകയും അതിൻെറ വീഡിയോ എടുത്ത് നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആഘോഷിക്കുകയും ചെയ്യുന്ന പൈശാചികതയോളം എത്തിയെങ്കില്‍ ആ കാട്ടാളൻമാർക്ക് കടുത്ത ശിക്ഷ കൊടുത്തേ മതിയാകൂ...

മാപ്പ്...

മാപ്പ്...

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മോഷണം നടത്തിയതിന് വധശിക്ഷക്കു വിധിക്കപ്പെട്ട പാവം സഹോദരാ.. പതിനായിരക്കണക്കിനു കോടികൾ ഈ നാട്ടിൽ നിന്നു തട്ടിച്ചു കടത്തി സുഖിക്കുന്ന മഹാൻമാരുടെ നാടാണ് ഇന്ത്യ.. ഇവിടെ നിന്നേപ്പോലുള്ള യഥാർത്ഥ മണ്ണിൻെറ മക്കൾ ഇങ്ങനെ വേട്ടയാടപ്പെടുന്നെങ്കിൽ, കറുപ്പിന്റേയും ദാരിദ്ര്യത്തിന്റേയും പേരിൽ ഇങ്ങനെ ക്രൂശിക്കപ്പെടുന്നെങ്കില്‍ മാപ്പ്...

വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....

''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം''

English summary
Mob Lynching of tribal youth: Jayasurya, Tovino Thomas, Vinayan reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X