• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊച്ചിയില്‍ നടുറോഡില്‍ സ്ത്രീയെ തല്ലിച്ചതച്ചു; ആള്‍ക്കൂട്ടം നോക്കി നിന്നു, കൊടുംക്രൂരത!! മകളെയും

  • By Ashif

കൊച്ചി: മലയാളക്കരയ്ക്ക് നേരും നെറിയും നഷ്ടമാകുകയാണോ? മനസാക്ഷി മരവിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കെട്ടിടത്തില്‍ നിന്ന് വീണു മരണത്തോട് മല്ലടിച്ചയാളെ ശ്രദ്ധിക്കാതെ ജനം മുഖം തിരിച്ചുപോയി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പുതിയ സംഭവം. ഒരു സ്ത്രീയെ ജനക്കൂട്ടം തല്ലിച്ചതച്ചു. ക്രൂരമായ മര്‍ദ്ദനം. കൂടാതെ കാലില്‍ ചട്ടുകം പഴുപ്പിച്ച് വയ്ക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. കൊച്ചിയില്‍ തന്നെയാണ് ഈ സംഭവവും. കഴിഞ്ഞദിവസം പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതിരുന്നതും കൊച്ചിയില്‍ തന്നെ. മനുഷ്യത്വം നഷ്ടപ്പെട്ട ഒരു വിഭാഗമായി മലയാളികള്‍ മാറിയെന്ന സൂചനയാണ് ഇതുവഴി ലഭിക്കുന്നത്. പുതിയ വാര്‍ത്ത ഇങ്ങനെ...

പള്ളിപ്പുറം സ്വദേശിയായ യുവതി

പള്ളിപ്പുറം സ്വദേശിയായ യുവതി

വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിയായ യുവതിയെ ആണ് നാട്ടുകാര്‍ തല്ലിച്ചതച്ചത്. സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പീപ്പിള്‍ടിവി പുറത്തുവിട്ടു.

 വടി മുറിഞ്ഞിട്ടും

വടി മുറിഞ്ഞിട്ടും

നിലത്തു വീണു കിടക്കുന്ന യുവതിയെ നിരവധി സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പലരും തുടര്‍ച്ചയായി അടിച്ച് വടി മുറിഞ്ഞുപോയി. എന്നിട്ടും അരിശം തീരാത്ത അടിയും തൊഴിയും തുടര്‍ന്നു.

നോക്കി നിന്നു

നോക്കി നിന്നു

പട്ടാപ്പകലാണ് സംഭവം നടന്നത്. സ്ത്രീകള്‍ മര്‍ദ്ദിക്കുന്നത് നിരവധി പേര്‍ നോക്കി നില്‍ക്കുന്നുണ്ട്്. ആരും ഇടപെടുന്നില്ല. നിലത്ത് കമിഴ്ന്നു കിടക്കുന്ന സ്ത്രീയെ ആണ് മറ്റു സ്ത്രീകള്‍ മര്‍ദ്ദിച്ച് അവശയാക്കിയത്.

മനോരോഗി

മനോരോഗി

മനോരോഗിയായ സ്ത്രീയാണിതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ മറ്റുള്ളവരെ ആക്രമിക്കുന്നുവെന്നാണ് ആരോപണം. ഇതിനുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

പലക കൊണ്ട്

പലക കൊണ്ട്

പലക കൊണ്ടാണ് ചിലര്‍ മര്‍ദ്ദിക്കുന്നത്. ദേഷ്യത്തില്‍ അസഭ്യം പറയുന്നുമുണ്ട്. എന്നാല്‍ ഈ സമയമെല്ലാം അടി കൊള്ളുന്ന സ്ത്രീ നിലത്ത് കിടക്കുകയാണ്. ഒടുവില്‍ ചട്ടുകം പഴുപ്പിച്ച് സ്ത്രീയുടെ കാലില്‍ വച്ചു.

 ചട്ടുകം വച്ചപ്പോള്‍

ചട്ടുകം വച്ചപ്പോള്‍

ചട്ടുകം പഴുപ്പിച്ച് വച്ച വേളയില്‍ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതെല്ലാം കണ്ട് ആളുകള്‍ നില്‍ക്കുകയല്ലാതെ ആരും ഇടപെട്ടില്ല. സ്ത്രീയുടെ 14 കാരിയായ മകള്‍ക്കും മര്‍ദ്ദനമേറ്റുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് പറഞ്ഞത്

ഭര്‍ത്താവ് പറഞ്ഞത്

മര്‍ദ്ദനത്തിന് ഇരയായ സ്ത്രീ മനോരഗോമുള്ള വ്യക്തിയാണെന്ന് ഭര്‍ത്താവ് തന്നെ വ്യക്തമാക്കിയിരുന്നു. എന്താണ് മര്‍ദ്ദനത്തിനുള്ള യഥാര്‍ഥ കാരണമെന്ന് വ്യക്തമല്ല. ഇവര്‍ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ദൃക്‌സാക്ഷികള്‍ പറയുന്നത്

ദൃക്‌സാക്ഷികള്‍ പറയുന്നത്

അതേസമയം, പ്രകോപനമില്ലാതെയാണ് ആള്‍ക്കൂട്ടം യുവതിയെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുനമ്പം പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരേയാണ് കേസ്. യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

 ജീവന് വേണ്ടി പിടഞ്ഞു

ജീവന് വേണ്ടി പിടഞ്ഞു

കഴിഞ്ഞദിവസം ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണയാളെ തിരിഞ്ഞുനോക്കാതെ ജനക്കൂട്ടത്തെ പറ്റിയുള്ള വാര്‍ത്ത വന്നതും കൊച്ചിയില്‍ നിന്നു തന്നെയാണ്. ചോരയൊലിപ്പിച്ച് ജീവന് വേണ്ടി പിടഞ്ഞ വ്യക്തിയെ രക്ഷപ്പെടുത്താതെ ആളുകള്‍ ഏറെ നേരം കാഴ്ചക്കാരായി. നിരവധി വാഹനങ്ങള്‍ അതുവഴി കടന്നു പോയെങ്കിലും പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും ശ്രമിച്ചില്ല.

പത്മ ജങ്ഷനില്‍

പത്മ ജങ്ഷനില്‍

കൊച്ചി നഗരത്തില്‍ തിരക്കേറിയ പത്മ ജങ്ഷനിലാണ് മലയാളിയുടെ മനസാക്ഷിയെ ചോദ്യം ചെയ്ത സംഭവം കഴിഞ്ഞദിവസം അരങ്ങേറിയത്.

തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സജിയാണ് ബഹുനില ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണത്. തല കറങ്ങി വീണതാണെന്ന് സംശയിക്കുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഇയാള്‍ റോഡിലേക്ക് പതിച്ചത്.

സ്‌കൂട്ടറിന് മുകളില്‍

സ്‌കൂട്ടറിന് മുകളില്‍

ഒരു സ്‌കൂട്ടറിന് മുകളില്‍ തട്ടിയാണ് സജി ഫുട്പാത്തില്‍ വീണത്. ഈ സമയം നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. പലരും നടന്നു പോകുന്നുണ്ടായിരുന്നു. പക്ഷേ, ആരും സജിയെ ശ്രദ്ധിച്ചതേയില്ല. ചോരയൊലിപ്പിച്ച് കിടന്ന വ്യക്തിയെ ആശുപത്രിയിലെത്തിക്കാനുള്ള ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. ചിലര്‍ എത്തി നോക്കിയ ശേഷം സ്ഥലം വിട്ടു. മറ്റു ചില വിട്ടുനിന്ന് നോക്കുന്നുണ്ടായിരുന്നു. ആരും ഇടപെട്ടില്ല.

അഭിഭാഷകയുടെ ഇടപെടല്‍

അഭിഭാഷകയുടെ ഇടപെടല്‍

ഈ സമയമാണ് ഒരു വനിതാ അഭിഭാഷക ചോരയൊലിപ്പിച്ച് കിടക്കുന്നയാളെ കാണുന്നത്. സമീപം നില്‍ക്കുന്നവരോട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇവരുടെ ഒറ്റ നിര്‍ബന്ധത്തിലാണ് പരിക്കേറ്റയാളെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ പലരും നടന്നുപോകുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു

 മെഡിക്കല്‍ കോളേജില്‍

മെഡിക്കല്‍ കോളേജില്‍

പരിക്കേറ്റ സജിയെ ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികില്‍സ അവിടെ വച്ച് നല്‍കി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. ഇത്തരം സംഭവങ്ങളില്‍ ഇടപെട്ടാല്‍ പൊല്ലാപ്പാകുമെന്ന തോന്നലാണ് പലരും വിട്ടു നില്‍ക്കാന്‍ കാരണം.

English summary
Mob watched Woman, who brutally attacked by some person in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more