• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ്പാ: യുദ്ധകാല മുന്‍കരുതലുകളോടെ ആരോഗ്യവകുപ്പ്, വിവരങ്ങളുമായി മൊബൈല്‍ ആപ്പ്

കോഴിക്കോട്: നിപ രോഗം ബാധിച്ച രോഗിയുമായി അടുത്ത് ഇടപഴകിയ ബന്ധുകള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍ ബോധാവസ്ഥയിലുളള വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ സ്വയം പ്രതിരോധ നടപടി കള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റുളളവരുമായി ഇടപഴകാതിരിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം വ്യക്തികള്‍ 0495 238100 എന്ന നിപ്പ ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കണം.

നിപ രോഗിയുമായി ബന്ധമുളള വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 21 ദിവസമെങ്കിലും സ്വയം നിരീക്ഷണ വിധേയമാകുന്നതിന്റെ ഭാഗമായി അടുത്ത ബന്ധുക്കളുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. പ്രസ്തുത വ്യക്തിക ള്‍ക്ക് രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിപ്പാ ഹെല്‍പ്പ്‌ലൈനിന്റെ സഹായം തേടണം. നിപ്പാ രോഗലക്ഷണങ്ങള്‍ ഉളളവരില്‍നിന്നും രോഗം സ്ഥിരീ കരിച്ച വ്യക്തികളില്‍ നിന്നും മാത്രമേ ഈ രോഗം മറ്റുളളവരിലേക്ക് പകര്‍ന്നതായി കണ്ടിട്ടുളളു. അതുകൊണ്ടുതന്നെ അകാരണമായ ഭയമോ ഭീതിയോ ആവശ്യമില്ല.

രോഗികളുമായി എതെങ്കിലും തരത്തില്‍ ബന്ധമുണ്ടായി എന്ന് ബോധ്യപ്പെട്ട എല്ലാവരും ആരോഗ്യവകുപ്പിന്റെ നീരിക്ഷണത്തിലാണ്. പ്രസ്തുത നിരീക്ഷണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനുവേണ്ടി പ്രത്യേകം സജ്ജമാ ക്കിയ കോള്‍സെന്ററില്‍ നിന്ന് വിവരാന്വേഷണം നടത്തുന്നുണ്ട്.

രോഗബാധ സംശയിക്കുന്ന വ്യക്തികളെ ചികിത്സയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവര്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സേവനം സജ്ജമാക്കിയിട്ടുണ്ട്. രോഗപകര്‍ച്ച തടയുവാനും ശാസ്ത്രീയമായ ചികിത്സ നല്‍കുന്നതിനും വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ പ്രത്യേക ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിപ വൈറസ് രോഗ ബാധയുടെ പ്രതിരോധത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

cmsvideo
    നിപ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക | Oneindia Malayalam

    നിപ സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ മൊബൈല്‍ ആപ്പിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ കിട്ടാന്‍ 917592808182 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് വെക്കുക. ശേഷം നിപ സഹായം ലഭ്യമായ yamb http://Nipah Help App. Qkopty.com എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ 917592808182 എന്ന നമ്പറില്‍ വരുന്ന ആധികാരിക സന്ദേശങ്ങള്‍ പരിശോധിക്കാം.

    English summary
    Mobile application for nipah details
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
    X