പി എസ് സി ചോദ്യോത്തരങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്
കാസര്‍ഗോഡ്: ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാ കാര്യത്തിനും ഇപ്പോള്‍ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളുണ്ട്. ഏതുകാര്യത്തിനായാലും നമ്മെ സഹായിക്കാന്‍ മൊബൈല്‍ ആപ്പുകള്‍ റെഡി. ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും അധികം പ്രയോജനകരമായുന്ന ഒരു മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയിരുക്കുകയാണ് കാസര്‍ഗോഡ് അമ്പലത്തുകരയിലെ രജീഷ്.
പി എസ് സി അടക്കമുള്ളവര്‍ നടത്തുന്ന എഴുത്തു പരീക്ഷകളില്‍ പരിശീലനം നേടാന്‍ രജീഷ് രൂപകല്‍പ്പന 'പിഎസ്‌സി വിന്‍' എന്ന മൊബൈല്‍ ആപ് സഹായിക്കും. ഏകദേശം 78,000 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആപ്പില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് രജീഷ് പറയുന്നു. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും പ്രവര്‍ത്തിക്കുമെന്ന സവിശേഷതകൂടിയുണ്ട് ആപ്പിന്.

പ്രാക്ടീസ്, എക്‌സാം, പ്രീവിയസ് എന്നിങ്ങനെ മൂന്നു ഭാഗമായാണ് ആപ് തരം തിരിച്ചിരിക്കുന്നത്. ചോദ്യോത്തരങ്ങള്‍ മാത്രമല്ല, ജയം നേടാനുള്ള തന്ത്രങ്ങളും വഴികളുമെല്ലാം ആപ് നമുക്ക് പറഞ്ഞുതരും. ആപ് തയ്യാറാക്കുന്നതിനായി ഈ രംഗത്ത് പ്രഗത്ഭരായ വിദഗ്ധര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി രജീഷ് ആശയവിനിമയം നടത്തി.
രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതും അതിനായി ഇറങ്ങിത്തിരിച്ചതും. പുസ്തകങ്ങള്‍ വാങ്ങി പഠിക്കാന്‍ കഴിവില്ലാത്തവര്‍ക്കും, മറ്റു ജോലികളുമായി തിരക്കിലായവര്‍ക്കുമെല്ലാം ആപ് പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. വെറുതെ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്താന്‍ ഇനി പി എസ് സി പഠനം സുഗമമാക്കാം. രണ്ടാഴ്ചയ്ക്കുള്ളില്‍ 'പി എസ് സി വിന്‍' ആപ് പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്ന് രജീഷ് അറിയിച്ചു.












Click it and Unblock the Notifications