കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാലന്‍ ടു പീഡനം വരെ മൊബൈല്‍ നോക്കും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക മൊബൈല്‍ ആപ്ളിക്കേഷന്‍ വരുന്നു. മൊബൈല്‍ ഫോണുകളേയും പലീസ് കണ്‍ട്രോള്‍ റൂമുകളേയും നേരിട്ട് ബന്ധിപ്പിയ്ക്കുന്ന തരത്തിലുളള ആപ്പാണ് പുറത്തിറങ്ങിക. വീടിനകത്തും പുറത്തുമുള്ള പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മൊബൈലിലെ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ മതി. നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് നിങ്ങളുടെ സഹായത്തിനെത്തും.

സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിര്‍ഭയ പദ്ധതിയുടെ ഭാഗമായാണ ്‌സ്ത്രീ സുരക്ഷ ആപ്പ് പുറത്തിറങ്ങുന്നത്. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ഒട്ടേറെ പദ്ധതികള്‍ക്കാണ് നിര്‍ഭയ ലക്ഷ്യമിടുന്നത്. പൂവാല ശല്യം മുതല്‍ പീഡനം വരെ ചെറുത്ത് നില്‍ക്കാന്‍ സ്ത്രീയെ സഹായിക്കുന്നതാണ് പുതിയ ആപ്പ്. ഇത്തരം അവസരങ്ങളില്‍ പൊലീസ് ഇടപെടല്‍ ഉറപ്പായും ലഭ്യമാകുമെന്നാണ് നിര്‍ഭയ കേരളം നോഡല്‍ ഓഫീസര്‍ ആര്‍ ശ്രീലേഖ ഐപിഎസ് പറയുന്നത്.

Mobile

ഭയരഹിതമായ ലോകത്തേയ്ക്ക് സ്ത്രീകളെ നയിക്കുകയാണ് നിര്‍ഭയയുടെ ലക്ഷ്യം. സ്‌കൂശളുകളും കൊളെജുകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മനുഷ്യക്കടത്തിനും പീഡനങ്ങള്‍ക്കുമെതിരെ പോരാടുന്നത് ശക്തമാക്കുന്നതും നിര്‍ഭയയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.

English summary
New mobile application for women’s safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X