ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചതായി ആരോപണം: കോഴിക്കോട് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
വടകര: ബാത്ത്റൂമില്‍ ഒളിക്യാമറ വെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് വടകരയില്‍ നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പുതിയ ബസ്റ്റാന്‍റിന് സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ബാത്ത്റൂമില്‍ ക്യാമറയുണ്ടെന്ന വിവരം പുറത്ത് അറിയിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ ഹോട്ടലില്‍ മുറിയെടുത്ത കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്.
ടൗണിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്നെത്തിയതായിരുന്നു കുടുബം. ഇന്നു പുലര്‍ച്ചെ പെണ്‍കുട്ടി കുളിക്കുന്നതിനിടയില്‍ ഒരാള്‍ ജനലിലൂടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ബഹളം വെക്കുകയും കുടുംബാഗങ്ങള്‍ ഓടിയെത്തി പ്രതിയെ പിടികൂടുകുയും ചെയ്തു.

ഹോട്ടല്‍ ജീവനക്കാരനായ പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ഹോട്ടല്‍മുറി അടിച്ചു തകര്‍ത്തത്. ഇതിനുപിന്നാലെ സ്ഥാപനം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, യുത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി. ഹോട്ടലിന് മുന്‍വശത്ത് വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications