Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചുമോനേ മൊബൈല്‍!! പണം നല്‍കി പെട്ടി തുറന്ന അയാള്‍ ഞെട്ടി!! എല്ലാം 'ദൈവമയം'!!

മലപ്പുറം കാളികാവിലാണ് സംഭവം നടന്നത്

കാളികാവ്: മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചെന്ന് കബളിപ്പിച്ച് യുവാവില്‍ നിന്നു പണം തട്ടി. മലപ്പുറം കാളികാവിലാണ് സംഭവം. സാംസങ് ജെ ടു ഫോണ്‍ താങ്കള്‍ക്കു സമ്മാനമായി ലഭിച്ചിരിക്കുകയാണെന്ന് യുവാവിന് തന്റെ ഫോണിലേക്കു സന്ദേശം വരികയായിരുന്നു. ചോക്കോട് നാല്‍പ്പത് സെന്റ് ആദിവാസി കോളനിയിലെ യുവാവാണ് കബളിപ്പിക്കപ്പെട്ടത്.

1

ചൊവ്വാഴ്ചയാണ് തപാല്‍ അധികൃതര്‍ സമ്മാനപ്പൊതിയുമായി യുവാവിനെ തേടിയെത്തിയത്. സമ്മാനപ്പൊതി ലഭിക്കണമെങ്കില്‍ 3250 രൂപ അടയ്ക്കമെന്ന് അവര്‍ ആവശ്യപ്പെട്ടു. കടംവാങ്ങി പണം കൊടുത്ത് സമ്മാനപ്പൊതി വാങ്ങിയ യുവാവ് അതു തുറന്നപ്പോള്‍ ഞെട്ടിത്തരിച്ചു. 50 രൂപ മാത്രം വില വരുന്ന വിഗ്രഹങ്ങളും കുറച്ചു തകിടുകളുമാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്.

2

സമ്മാനപ്പൊതിയില്‍ കണ്ട ഫോണ്‍ നമ്പറില്‍ യുവാവ് വിളിച്ചു. അപ്പോള്‍ സമ്മാനപ്പൊതി മാറിപ്പോയെന്നും പണം തിരിച്ചുനല്‍കാമെന്നുമായിരുന്നു അവരുടെ മറുപടി. വീണ്ടും ഇതേ നമ്പറിലേക്കു വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. ഫസ്റ്റ് ആധുനിക് ഗിഫ്റ്റ്‌സ് ദില്ലി എന്ന മേല്‍വിലാസത്തില്‍ നിന്നാണ് സമ്മാനപ്പൊതി എത്തിയത്. പരാതിയുമായി യുവാവ് കാളികാവ് പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും കേസെടുത്തിട്ടു കാര്യമില്ലെന്ന് അറിയിച്ച് പോലീസ് തിരിച്ചയക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+